December 11, 2023

‘അമ്പോ!! റോഷാക്കിലെ സുജാതയാണോ ഇത്, ഫ്ലൈറ്റ് യാത്രയുമായി നടി ഗ്രേസ് ആന്റണി..’ – ഫോട്ടോസ് വൈറൽ

ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഗ്രേസ് ആന്റണി. അതിൽ കോമഡി കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച ഗ്രേസിനെ തേടി കൂടുതൽ നല്ല അവസരങ്ങൾ എത്തി. കുമ്പളങ്ങി നൈറ്റ്‌സിലെ സിമിയാണ് പിന്നീട് കൈയടികൾ നേടിയത്. ഹലാൽ ലവ് സ്റ്റോറി ഇറങ്ങിയപ്പോൾ നടി പാർവതി തിരുവോത്ത് ഗ്രേസിനെ ഈ തലമുറയിലെ ഉർവശിയായി ഉപമിച്ചിരുന്നു.

അത്രത്തോളം സിനിമയിൽ വന്ന് പേര് നേടാൻ ഗ്രേസിനെ കൊണ്ട് സാധിച്ചിട്ടുണ്ട്. മിക്കതിലും ഗ്രേസിന്റെ അഭിനയത്തെ കുറിച്ച് നല്ല അഭിപ്രായങ്ങൾ മാത്രമാണ് പ്രേക്ഷകർ പറഞ്ഞിട്ടുള്ളത്. സിനിമ മോശമാണെങ്കിലും കൂടിയും ഗ്രേസ് അവിടെയും പ്രേക്ഷകർക്ക് മികച്ച പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സാറ്റർഡേ നൈറ്റിലെ കഥാപാത്രം. സിനിമയ്ക്ക് വളരെ മോശം അഭിപ്രായമായിരുന്നു.

അപ്പോഴും ഗ്രേസ് തന്റെ പ്രകടനത്തിൽ താഴേക്ക് പോയില്ലെന്നതും എടുത്തുപറയേണ്ട ഒന്നാണ്. മമ്മൂട്ടി ചിത്രമായ റോഷാക്കിലെ സുജാത എന്ന റോളിലും ഗ്രേസ് മിന്നും പ്രകടനമായിരുന്നു. ധാരാളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ ഗ്രേസ് നായികയായി മാത്രമല്ല, സഹനടി റോളുകളിൽ അഭിനയിക്കാറുണ്ട്. പടച്ചോനെ ഇങ്ങള് കാത്തോളീയാണ് ഗ്രേസിന്റെ അവസാനമായി ഇറങ്ങിയ സിനിമ.

ഗ്രേസ് ആന്റണി ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ഫോട്ടോസ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ബിസിനസ് ക്ലാസ്സിൽ സ്റ്റൈലിഷ് ലുക്കിൽ യാത്ര ചെയ്യുന്ന ഗ്രേസിന്റെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഏത് വേഷവും ഗ്രേസിന് ചേരുമെന്ന് ആരാധകർ പറയുന്നു. സിംപ്ലി സൗമ്യ, കുഞ്ചാക്കോ ബോബൻ-എം സി ജിതിൻ ചിത്രം എന്നിവയാണ് അടുത്തതായി ഗ്രേസിന്റെ അന്നൗൺസ് ചെയ്തിട്ടുള്ളത്.