2024 ജനുവരി മാസം താരവിവാഹങ്ങളുടെ ഘോഷയാത്രയാണ് നടക്കുന്നതെന്ന് പറയേണ്ടി വരും. ആദ്യം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും അതിന് ശേഷം സിനിമ നടിയായ സ്വാസികയുടെയും സീരിയൽ നടനായ പ്രേം ജേക്കബിന്റെയും വിവാഹവും ഈ മാസമാണ് നടന്നത്. രണ്ടിലും പങ്കെടുത്ത താരങ്ങളുടെ എണ്ണവും വളരെ കൂടുതലായിരുന്നു. ഇനി ഒരു താരവിവാഹം കൂടി ഈ ജനുവരി മാസം നടക്കാനുണ്ട്.
നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ നടിയായ ഗോപിക അനിലുമായിട്ടുള്ള വിവാഹവും ഈ മാസമാണ്. ജനുവരി 28-നാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങളും അതുപോലെ മറ്റു വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടെ തന്നെ പങ്കുവെക്കാറുണ്ട്. ഗോപികയ്ക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാലിനെ വിവാഹം ക്ഷണിക്കാൻ പോയതും ഗോവിന്ദ് പങ്കുവച്ചിരുന്നു.
വിവാഹത്തിൽ മോഹൻലാൽ പങ്കെടുക്കുന്ന കാര്യത്തിൽ സംശയമാണ്. എമ്പുരാന്റെ ഷൂട്ടിങ്ങിന് വേണ്ടി അമേരിക്കയിലേക്ക് പോയിരിക്കുകയാണ് മോഹൻലാൽ. ഈ കഴിഞ്ഞ ദിവസം വിവാഹത്തിന് മുന്നോടിയായി നടക്കാറുള്ള ഹൽദി ചടങ്ങ് വളരെ ആഘോഷപൂർവം നടന്നിരുന്നു. ഇരുവരുടെയും സിനിമയിലെയും സീരിയലിലെയും സുഹൃത്തുക്കളൊക്കെ ഈ ഹൽദി ചടങ്ങിൽ പങ്കെടുത്തിരുന്നു.
നടിമാരായ മിയ, ഷഫ്ന നിസാം, പൂജിത മേനോൻ, ദിയ, ഡാൻസർ കുക്കു, അവതാരകൻ ജീവൻ ജോസഫ് ഭാര്യ അപർണ തോമസ്, ഗോപികയുടെ സഹോദരി കീർത്തന അനിൽ തുടങ്ങിയ താരങ്ങളൊക്കെ ഹൽദി ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ ഗോവിന്ദിന്റേയും ഗോപികയുടെയും സുഹൃത്തുക്കളുണ്ട്. പൂർണമായും മഞ്ഞ ഔട്ട് ഫിറ്റ് ധരിച്ചല്ല ഇരുവരും ഹൽദി ചടങ്ങിൽ പങ്കെടുത്തിട്ടുള്ളത്. സുഹൃത്തുകൾക്ക് ആടിയും പാടിയും ഹൽദി ആഘോഷമാക്കി ഇരുവരും.