‘ക്ഷേത്രങ്ങളുടെ നാടായ നേപ്പാളിൽ നിന്ന് കാസിനോകളുടെ നാടായ മക്കാവോയിലേക്ക്..’ – ചിത്രങ്ങൾ പങ്കുവച്ച് ഗോവിന്ദ് പദ്മസൂര്യ

ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും നടിയുമായ ഗോപിക അനിലും തമ്മിൽ വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായതാണ്. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളുടെയും വിവാഹ ദിനത്തിലെയും റിസപ്ഷന്റെയും എല്ലാം വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാഹം കഴിഞ്ഞ് ഇരുവരും കൂടി നേപ്പാളിൽ ഹണിമൂൺ ആഘോഷിക്കാനും പോയി.

ഒന്നിന് പിറകെ ഒന്നായി യാത്രകൾ ചെയ്യുകയാണ് ഗോവിന്ദും ഗോപികയും. നേപ്പാളിൽ നിന്ന് നേരെ ഇരുവരും കൂടിയിരിക്കുന്നത് ഇപ്പോൾ മക്കാവോയിലേക്കാണ്. ഹണിമൂൺ അടിച്ചുപൊളിക്കാൻ തന്നെ ഇരുവരും തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് നേപ്പാളിൽ നിന്ന് മക്കാവോയിൽ എത്തിയിരിക്കുന്നത്. അവിടെ എത്തിയ ശേഷമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇതിന്റെ സൂചനകളും ഗോവിന്ദ് നൽകിയിട്ടുണ്ട്.

“ക്ഷേത്രങ്ങളുടെ നാടായ നേപ്പാളിൽ നിന്ന് കാസിനോയുടെ നാടായ മക്കാവോയിലേക്ക് ഒരു ചെറിയ മാറ്റം! ഹലോ മക്കാവോ, ഞങ്ങൾ ഇതാ എത്തി..”, ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗോവിന്ദ് കുറിച്ചു. “മക്കാവോയിലെ രാത്രി ജീവിതം.. ലോകത്തിലെ ഏറ്റവും വലിയ കാസിനോകളിൽ ഒന്ന്..”, മറ്റൊരു പോസ്റ്റിന് ഒപ്പം ഗോവിന്ദ് കുറിച്ചു. ഗോപിക ചുവപ്പ് നിറത്തിലെ ഔട്ട് ഫിറ്റ് ധരിച്ച് ചിത്രങ്ങളിൽ തിളങ്ങി നിൽക്കുകയും ചെയ്തു.

വിവാഹം കഴിക്കുന്നതിന് ഇരുവരും തമ്മിൽ ആദ്യമായി മീറ്റ് ചെയ്ത കപാലീശ്വര ക്ഷേത്രത്തിൽ വിവാഹം കഴിഞ്ഞ് ഒരുമിച്ച് വീണ്ടും ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ഗോവിന്ദ് കഴിഞ്ഞ ദിവസം പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മക്കാവോയിലേക്ക് പോയിരിക്കുന്നത്. അവിടെ ഇനി എത്ര ദിവസമുണ്ടാകുമെന്നും ഇനി എങ്ങോട്ടാണ് യാത്ര എന്നുമൊക്കെ ആരാധകർ ഗോവിന്ദിനോട് ചോദിക്കുന്നുണ്ട്.