December 11, 2023

‘കൂട്ടുകാരികൾക്ക് ഒപ്പം ഗോവയിൽ അവധി ആഘോഷിച്ച് നടി ഗൗരി കിഷൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു 96. അതിൽ തൃഷയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി ജി കിഷൻ. ഗൗരി അതിൽ ബാലതാരത്തിന് തുല്യമായ ഒരു റോളായിരുന്നു അവതരിപ്പിച്ചിരുന്നത്. മലയാളിയായ ഗൗരി വളർന്നതെല്ലാം ചെന്നൈയിലാണ്. ആദ്യ സിനിമയ്ക്ക് ശേഷം മലയാളത്തിലേക്ക് വരികയും ചെയ്തു.

മാർഗംകളി എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. 96-ന്റെ തെലുങ്ക് റീമേക്കിലും ഗൗരി തന്നെയായിരുന്നു ആ റോളിൽ അഭിനയിച്ചത്. വിജയ് നായകനായ മാസ്റ്റർ, ധനുഷ് ചിത്രമായ കർണൻ തുടങ്ങിയ സിനിമകളിലൂടെ തമിഴിൽ സ്ഥാനം ഉറപ്പിച്ച ഗൗരി മലയാളത്തിൽ സണ്ണി വെയന്റെ നായികയായി അനുഗ്രഹീതൻ ആന്റണിയിൽ അഭിനയിച്ചു. മികച്ച പ്രതികരണമാണ് ഗൗരിക്ക് അതിന് ലഭിച്ചത്.

ഗൗരി നായികയായ ആദ്യ സിനിമ കൂടിയായിരുന്നു അത്. ഒ.ടി.ടിയിൽ ഇറങ്ങിയ ‘പുത്തം പുതു കാലൈ വിടിയഥാ’യാണ് ഗൗരിയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ഇനിയും ചില സിനിമകൾ താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഗൗരി തന്റെ സുഹൃത്തുകൾക്ക് ഒപ്പം ഗോവയിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

ഷോർട്സ് ഒക്കെ ധരിച്ച് സ്റ്റൈലൻ പോസിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഗൗരി പങ്കുവച്ചത്. ഏതാണ് ഈ ഹോട്ടി എന്നാണ് ആരാധകർ ചോദിക്കുന്നത്. താരത്തിന് ഇങ്ങനെയൊരു ലുക്കിൽ കണ്ടിട്ടില്ലാത്ത ആരാധകർക്കും ഒരു ഞെട്ടൽ തന്നെയാണ്. ഗോവയിലെ അഞ്ചുന്ന ബീച്ചിൽ നിന്നുള്ള ഫോട്ടോസാണ് ഗൗരി പോസ്റ്റ് ചെയ്തിരിക്കുന്നത്. അനുരാഗം എന്ന സിനിമയാണ് ഗൗരിയുടെ അടുത്തതായി ഇറങ്ങാനുള്ളത്.