പുതുമുഖ സംവിധയകനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിലൂടെ ഒരുപിടി പുതിയ താരങ്ങളെ മലയാള സിനിമയ്ക്ക് ലഭിച്ചിരുന്നു. മാത്യു തോമസും അനശ്വര രാജനുമാണ് സിനിമയിലെ പ്രധാന റോളുകളിൽ അഭിനയിച്ചത്. ഇത് കൂടാതെ ഒരുപാട് പുതുമുഖ താരങ്ങളും അഭിനയിച്ചിരുന്നു. അതിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗോപിക രമേശ്.
ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമാണ് ഗോപിക കാഴ്ചവച്ചത്. സിനിമയിൽ മാത്യു തോമസ് അവതരിപ്പിച്ച ജെയ്‌സന്റെ ജൂനിയറായ കാമുകിയുടെ റോളിലാണ് ഗോപിക അഭിനയിച്ചത്. ആ സിനിമ ഇറങ്ങിയ ശേഷം ഒരുപാട് ആരാധകരെയും ഗോപികയ്ക്ക് ലഭിച്ചിരുന്നു. അതുപോലെ സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകളിൽ ഫോളോവേഴ്സും ഒരുപാട് ഗോപികയ്ക്ക് ലഭിച്ചു.
പുതിയ സിനിമകളിൽ നിന്ന് വരെ അവസരങ്ങൾ ലഭിച്ചു. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗോപിക അഭിനയിക്കുന്നത് വാങ്ക് എന്ന സിനിമയിലാണ്. അതിലും നല്ലയൊരു റോളിലാണ് ഗോപിക അഭിനയിച്ചത്. ഈ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഫോർ എന്ന സിനിമയിലും ഗോപിക ഒരു പ്രധാന വേഷത്തിൽ തിളങ്ങിയിരുന്നു. ഗോപിക തമിഴിൽ ആദ്യമായി അഭിനയിച്ച സിനിമ ഇറങ്ങാൻ ഒരുങ്ങുകയാണ്.
സുഴൽ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ട്രെയിലർ ലോഞ്ചിന് പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ട് ഗോപിക ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ചുവപ്പ് ഗൗണിലാണ് ഗോപിക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. തുന്നലിന്റെ ഔട്ട്ഫിറ്റിൽ അമ്മു വർഗീസിന്റെ സ്റ്റൈലിങ്ങിലാണ് ഗോപിക തിളങ്ങിയത്. മെറിൻ ജോർജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നീതുവാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.