സിനിമ പാരമ്പര്യമില്ലാതെ അഭിനയത്തിലേക്ക് വരുന്നവരെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെടുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. ഓഡിഷനുകളിലോ ഷോർട്ട് ഫിലിമുകളിലോ ഒക്കെ കഴിവ് തെളിച്ചുകൊണ്ടാണ് അത്തരം ആളുകൾ അഭിനയത്തിലേക്ക് ഈ കാലത്ത് എത്തുന്നത്. അത്തരത്തിൽ കുറച്ച് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് ഗോപിക രമേഷ്.
ഗിരീഷ് എ.ഡി ആദ്യമായി സംവിധാനം ചെയ്ത ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിലൂടെയാണ് ഗോപിക അഭിനയ രംഗത്തേക്ക് വരുന്നത്. സ്റ്റെഫി എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയുടെ റോളിലാണ് ഗോപിക അവതരിപ്പിച്ചത്. പ്രധാന കഥാപാത്രമായ ജെയ്‌സന്റെ രണ്ടാമത്തെ കാമുകിയായ സ്റ്റെഫിയായി ഗോപിക അഭിനയിച്ചപ്പോൾ അത് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഒരു വികാരവുമില്ലാത്ത കാമുകി എന്ന പേരും ആ സിനിമയ്ക്ക് ശേഷം ഗോപികയ്ക്ക് വീണു. സിനിമ അൻപത് കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തതോടെ ഗോപികയ്ക്കും അവസരങ്ങൾ പിറകെ വന്നുകൊണ്ടേയിരുന്നു. സുഴൽ എന്ന തമിഴ് വെബ് സീരിസിൽ അഭിനയിച്ച് അവിടെയുള്ള ഓടിയൻസിന്റെ ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് ഗോപിക ഇപ്പോൾ. ഫോറാണ് മലയാളത്തിൽ ഇറങ്ങിയ അവസാന സിനിമ.
View this post on Instagram
കഴിഞ്ഞ 2 ദിവസങ്ങളായി ഗോപികയുടെ ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്നത്. ഭയങ്കര ഗ്ലാമറസായിട്ടാണ് ഗോപിക പുതിയ ഷൂട്ടിൽ കാണാൻ സാധിക്കുക. ജിബിൻ ആർട്ടിസ്റ്റാണ് ചിത്രങ്ങൾ പകർത്തിയത്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ റിസ്.വാനാണ് ഗോപികയ്ക്ക് ഈ ഷൂട്ടിന് മേക്കപ്പ് ചെയ്തത്. “നിങ്ങളുടെ ബാർബി ഗേൾ അല്ല” എന്ന വീഡിയോ ക്യാപ്ഷനും ശ്രദ്ധേയമാണ്.