December 2, 2023

‘അമ്പോ!! ഇത് ഗ്ലാമറസായി പോയല്ലോ, വായനയിൽ മുഴുകി നടി ഗോപിക രമേശ്..’ – ഫോട്ടോസ് വൈറൽ

മലയാളികൾ ഒരുപാട് ഇഷ്ടപ്പെട്ട ഒരു സ്കൂൾ പശ്ചാത്തലമാക്കി ഇറങ്ങിയ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. വിനീത് ശ്രീനിവാസനും മാത്യു തോമസും അനശ്വര രാജനും പ്രധാന വേഷത്തിൽ എത്തിയ സിനിമ 50 കോടിയിൽ അധികം കളക്ഷൻ നേടി പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാറി. ആ സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ ഒരുപാട് താരങ്ങളിൽ ഒരാളാണ് നടി ഗോപിക രമേശ്.

പ്ലസ് വൺ വിദ്യാർത്ഥിനിയായ സ്റ്റെഫി എന്ന കഥാപാത്രമായിട്ടാണ് ഗോപിക അതിൽ അഭിനയിച്ചത്. വളരെ കുറച്ച് സീനുകൾ മാത്രമേ ഉള്ളായിരുന്നെങ്കിൽ കൂടിയും പ്രേക്ഷകരുടെ കൈയടി നേടാൻ താരത്തിന് സാധിച്ചിരുന്നു. ഒരുപാട് ആരാധകരെയും ഗോപികയ്ക്ക് ആ സിനിമയിലൂടെ ലഭിച്ചിട്ടുണ്ടായിരുന്നു. ആ സിനിമയ്ക്ക് ശേഷം ഗോപികയെ കാണുന്നത് വാങ്ക് എന്ന സിനിമയിലാണ്.

അനശ്വര രാജൻ പ്രധാന വേഷത്തിൽ എത്തിയ സിനിമയിൽ ഗോപികയും ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിരുന്നു. ആമസോൺ പ്രൈമിൽ ഇറങ്ങിയ സുഴൽ ദി വോർട്സ് എന്ന തമിഴ് വെബ് സീരീസിലും ഗോപിക തിളങ്ങിയിരുന്നു. ഫോർ എന്ന മലയാള സിനിമയാണ് ഗോപികയുടെ അവസാനമായി പുറത്തിറങ്ങിയത്. മോഡലിംഗ് മേഖലയിലും ഗോപിക വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്.

ഗോപികയുടെ പല ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗോപിക പുസ്തകം വായിച്ചിരിക്കുന്ന തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. “സമകാലീന പ്രണയം വായിക്കാൻ എന്നെ നിർബന്ധിക്കുന്ന റൂംമേറ്റ്‌സ് ഉണ്ട്.. ചിത്രങ്ങൾ ക്യൂട്ട് ആയിട്ട് തോന്നുന്നു..”, ഗോപിക കുറിച്ചു. ഇത് ശരിക്കും ക്യൂട്ട് തന്നെയാണല്ലോ എന്ന് ആരാധകരും പങ്കുവെക്കുന്നു.