February 27, 2024

‘പുസ്തക വായനയിൽ മുഴുകി നടി ഗോപിക രമേശ്!! എന്തൊരു ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിച്ച് തുടങ്ങിയിട്ട് 2-3 വർഷമായതേ ഉള്ളുവെങ്കിലും കൂടിയും ഒരുപാട് യുവാക്കളുടെ മനസ്സ് കീഴടക്കിയ താരമാണ് നടി ഗോപിക രമേശ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ ഒരു പ്ലസ് വൺ വിദ്യാർത്ഥിയുടെ റോളിൽ അഭിനയിച്ചുകൊണ്ടാണ് ഗോപിക സിനിമയിലേക്ക് എത്തുന്നത്. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായി തീർന്നതോടെ വലിയ റോൾ അല്ലാതിരുന്നിട്ട് കൂടി ഗോപികയ്ക്ക് അവസരങ്ങൾ കൂടുതൽ ലഭിച്ചു.

സിനിമയ്ക്ക് പുറത്ത് സമൂഹ മാധ്യമങ്ങളിലും ഗോപിക വളരെ ആരാധകരുള്ള ഒരാളാണ്. അതിന് പ്രധാന കാരണം ഗോപിക ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട് എന്നതുകൊണ്ട് കൂടിയാണ്. ഒരു മോഡലിനെ പോലെ ഗോപിക ഫോട്ടോ ഷൂട്ടുകളിൽ തിളങ്ങാറുണ്ട്. ഇതല്ലാതെ ഗോപിക തന്റെ പേർസണൽ ഫോട്ടോസും വിശേഷങ്ങളുമൊക്കെ അതിലൂടെ പങ്കുവെക്കാറുണ്ട്. തണ്ണീർമത്തന് ശേഷം ഗോപിക തമിഴിലാണ് അഭിനയിച്ചത്.

ഗോപിക ഇൻസ്റ്റാഗ്രാമിൽ ഒരു പുസ്തകം വായിക്കുന്ന ഫോട്ടോസ് പങ്കുവച്ചത് ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഏത് വേഷത്തിലും ഗോപികയെ കാണാൻ ഹോട്ടാണെന്ന് ആരാധകരും അഭിപ്രായപ്പെട്ടു. “ആ ഒരു സെക്കൻഡിൽ നിങ്ങൾ ഒരു സാങ്കൽപ്പിക കഥാപാത്രത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് തിരിച്ചറിയുമ്പോൾ..”, എന്ന ക്യാപ്ഷനോടെയാണ് ഗോപിക തന്റെ പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തത്.

ഐശ്വര്യ രാജേഷ് പ്രധാന വേഷത്തിൽ അഭിനയിച്ച സുഴൽ ദി വോർട്സ് എന്ന വെബ് സീരീസിലാണ് തമിഴിൽ ഗോപിക ചെയ്തത്. വളരെ ശ്രദ്ധേയമായ ഒരു വേഷം തന്നെയാണ് അതിൽ ഗോപിക ചെയ്തത്. മലയാളത്തിൽ സ്കൂൾ പശ്ചാത്തലമാക്കി ഇറങ്ങിയ ഫോർ എന്ന സിനിമയാണ് ഗോപികയുടെ അവസാനം പുറത്തിറങ്ങിയത്. വരും വർഷങ്ങളിൽ മലയാളത്തിൽ നായികയായി ഗോപികയെ കാണാൻ പറ്റുമെന്ന് പ്രേക്ഷകർ വിചാരിക്കുന്നുണ്ട്.