‘ഫുൾ ടൈം കറക്കം ആണല്ലോ! കുടുംബവുമായി ഇന്റർനാഷണൽ യാത്ര നടത്തി ഗോവിന്ദ് പദ്മസൂര്യ..’ – ഫോട്ടോസ് വൈറലാകുന്നു

വിവാഹത്തിന് പിന്നാലെ യാത്രകൾക്ക് പുറമേ യാത്രകൾ നടത്തി നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ. സീരിയൽ നടിയായ ഗോപിക അനിലുമായുള്ള വിവാഹം ഈ വർഷം ജനുവരി മാസം ആയിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഭാര്യയ്ക്ക് ഒപ്പം ഹണിമൂൺ യാത്രകളായി പല രാജ്യങ്ങളിലാണ് ഗോവിന്ദ് പോയത്. വന്ന ശേഷം രണ്ടുപേരുടെയും കുടുംബത്തിന് ഒപ്പം ഒരു തീർത്ഥാടന യാത്രയും നടത്തിയിരുന്നു.

ഇപ്പോഴിതാ വീണ്ടുമൊരു യാത്ര പോയിരിക്കുകയാണ് ഗോവിന്ദും ഗോപികയും. ഈ തവണ ഗോവിന്ദിന്റെ കുടുംബക്കാർക്ക് ഒപ്പമാണ് യാത്ര. മലേഷ്യയുടെ തലസ്ഥാനമായ കോലാലമ്പൂരിലേക്കാണ് ഗോവിന്ദും ഭാര്യയും കുടുംബവും പോയിരിക്കുന്നത്. അവിടെ എത്തിയ ശേഷമുള്ള ചിത്രങ്ങളാണ് ഗോവിന്ദും ഗോപികയും ഇപ്പോൾ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

ഗോവിന്ദിന്റെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവർക്ക് പുറമേ കസിൻസും അവരുടെ കുട്ടികളും ഒരുമിച്ചാണ് മലേഷ്യയിലേക്ക് പോയത്. എയർപോർട്ടിൽ എല്ലാവരും കൂടി ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട്, “യോ യോ കുടുംബത്തോടൊപ്പം മറ്റൊരു അന്താരാഷ്‌ട്ര യാത്ര, ഇത്തവണ ഞങ്ങൾക്ക് ഒരു പുതിയ ഒരാളുകൂടിയാണ്, ഗോപിക..”, എന്നായിരുന്നു ഗോവിന്ദ് കുറിച്ചത്. പിന്നീട് തൊട്ടടുത്ത ദിവസം മുതൽ അവിടെ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തു.

നാട്ടിൽ നിന്ന് വിഷു ആഘോഷിച്ച ശേഷമാണ് എല്ലാവരും കൂടി യാത്ര പോയിരിക്കുന്നത്. ഇനി വേറെ എവിടെങ്കിലും ഇത് കഴിഞ്ഞു പോകുന്നുണ്ടോ എന്നും ഫുൾ ടൈം കറക്കം ആണല്ലോ എന്നുമൊക്കെ ആരാധകരിൽ ചിലർ ചോദിച്ചിട്ടുമുണ്ട്. ചിത്രങ്ങൾക്ക് എല്ലാം ആരാധകർ മികച്ച അഭിപ്രായമാണ് നൽകിയിരിക്കുന്നത്. രണ്ടുപേരും അഭിനയ ജീവിതത്തിന് ബ്രേക്ക് കൊടുത്തിട്ടാണ് യാത്രകൾ പോകുന്നത്.