‘ഏറ്റവും കൂടുതൽ കാത്തിരുന്ന ഒത്തുചേരൽ! പേളിയുടെ കുഞ്ഞിനെ കളിപ്പിച്ച് ജിപിയും ഗോപികയും..’ – ചിത്രങ്ങൾ പങ്കുവച്ച് താരം

സിനിമ, ടെലിവിഷൻ ഏറെ സജീവമായി നിൽക്കുന്ന ഒരാളാണ് ഗോവിന്ദ് പദ്മസൂര്യ. ഈ വർഷം വിവാഹിതനായ ഗോവിന്ദ് ഇരു മേഖലകളിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. സീരിയൽ നടിയായ ഗോപിക അനിലിനെയാണ് താരം വിവാഹം ചെയ്തിട്ടുണ്ട്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ അവതാരകനായ ശേഷമാണ് ഗോവിന്ദ് കൂടുതൽ പ്രേക്ഷകരുടെ ശ്രദ്ധനേടിയെടുക്കുന്നത്.

ആ ഷോയിൽ ഗോവിന്ദിന് ഒപ്പം അവതാരകയായി തിളങ്ങിയ ഒരാളാണ് പേളി മാണി. ഇരുവരും തമ്മിൽ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഗർഭിണി ആയിരുന്നതിനാൽ ഗോവിന്ദിന്റെ വിവാഹത്തിന് പങ്കെടുക്കാൻ പേളിക്ക് സാധിച്ചിരുന്നില്ല. അതിന് ശേഷം ഗോവിന്ദും ഗോപികയും ഹണിമൂണും യാത്രയുമായി തിരക്കുകളിലേക്ക് പോവുകയും ചെയ്തു. ഇരുവരും ഗോവിന്ദിന്റെ വിവാഹ ശേഷം ഇതുവരെ കണ്ടുമുട്ടിയിട്ടുമില്ല.

എങ്കിൽ അതിന് പര്യവസാനം ആയിരിക്കുകയാണ്. പേളിയെയും കുഞ്ഞിനേയും കാണാൻ വേണ്ടി പേളിയുടെ വീട്ടിൽ ഗോവിന്ദും ഗോപികയും എത്തിയതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ മൂവരും പങ്കുവച്ചിട്ടുമുണ്ട്. പേളിയുടെ ഭർത്താവ് സീരിയൽ നടനായ ശ്രീനിഷ് അരവിന്ദും ചിത്രങ്ങളിലുണ്ട്. പേളിയുടെ കുഞ്ഞിനെ കൈയിൽ എടുത്ത് കൊഞ്ചിക്കുന്ന ഗോപികയുടെയും ഗോവിന്ദിന്റേയും ചിത്രങ്ങൾ കൂട്ടത്തിൽ കൂടുതൽ വൈറലായിരിരിക്കുന്നത്.

ഇളയമകളായ നിതാരയെ കൈയിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ഗോപികയുടെയും ഗോവിന്ദിന്റേയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “ഒടുവിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒത്തുചേരൽ!! നവദമ്പതികൾക്കൊപ്പം ഏറ്റവും അത്ഭുതകരമായ സമയം ചെലവഴിച്ചു..”, എന്ന ക്യാപ്ഷനോടെ പേളി മാണി ഗോവിന്ദിനും ഗോപികയ്ക്കും പേളിയുടെ രണ്ട് മക്കൾക്കും ശ്രീനിഷിനും ഒപ്പമുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തു.

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ജിപിയെയും പേളിയെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരുള്ളത്. അതുകൊണ്ട് തന്നെ ഫോട്ടോസ് വന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഫോട്ടോസ് ഏറ്റെടുത്തു വൈറലാക്കുകയും ചെയ്തു. പേളിയും രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷം ടെലിവിഷൻ അവതരണ രംഗത്ത് നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. ശ്രീനിഷ് ഇപ്പോഴും തമിഴ് സീരിയലുകളിൽ സജീവമാണ്.