ശിവം എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ താരമാണ് നടി ഗോപിക അനിൽ. പിന്നീട് ബാലേട്ടനിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ച് ജനങ്ങളുടെ പ്രിയപ്പെട്ട കുട്ടിതാരമായി മാറി. ഇപ്പോൾ ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രമായി വർഷങ്ങൾക്ക് ശേഷം മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി കഴിഞ്ഞു. ബാലേട്ടൻ ഇറങ്ങിയിട്ട് 20 വർഷങ്ങളും കഴിഞ്ഞു.
നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയുമായി വിവാഹിതയാകാൻ ഒരുങ്ങുകയാണ് ഗോപിക. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. കുടുംബങ്ങൾ തീരുമാനിച്ചൊരു വിവാഹം ആണെന്ന് വെളിപ്പെടുത്തിയത്. എങ്കിലും ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്ന രീതിയിലും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ജനുവരി 28-നാണ് ഗോപികയുടെയും ഗോവിന്ദിന്റേയും വിവാഹം.
കഴിഞ്ഞ ദിവസം ഗോവിന്ദ് ഗോപികയുടെയും കുടുംബത്തിനെയും കൊണ്ട് മോഹൻലാലിനെ വിവാഹം ക്ഷണിക്കാൻ വേണ്ടി പോയിരുന്നു. ഇരുവരും മോഹൻലാലിൻറെ അനുഗ്രഹവും മേടിച്ചിരുന്നു. ഇതിന്റെ വീഡിയോ ഗോവിന്ദ് പങ്കുവച്ചിട്ടുണ്ടായിരുന്നു. ഗോപിക ഇനി ഗോവിന്ദന് സ്വന്തമാകാൻ വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുകയാണ് ഇപ്പോൾ.
അതേസമയം ഗോപികയുടെ ഗേൾസ് ബ്രൈഡൽ ഷവർ പാർട്ടി ഈ കഴിഞ്ഞ ദിവസം നടന്നു. കൂട്ടുകാരികൾക്കും അനിയത്തിക്കും ഒപ്പം അടിച്ചുപൊളിക്കുന്ന ചിത്രങ്ങൾ ഗോപിക തന്നെ പങ്കുവച്ചിട്ടുമുണ്ട്. അച്ഛനും അമ്മയ്ക്കും അനിയത്തിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോസും ഗോപിക ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ക്യൂട്ട് ലുക്കിൽ ഗോപിക ചടങ്ങിലെ ചിത്രങ്ങളിൽ തിളങ്ങുകയും ചെയ്തിട്ടുണ്ട്.