February 26, 2024

‘അവധി ആഘോഷിക്കാൻ കേരളത്തിൽ എത്തി നടി ഗോപികയും കുടുംബവും..’ – ഫോട്ടോസ് വൈറലാകുന്നു

തുളസിദാസ്‌ സംവിധാനം ചെയ്ത ‘പ്രണയമണിത്തൂവൽ’ എന്ന സിനിമയിലൂടെ അരങ്ങേറിയ താരമാണ് നടി ഗോപിക. തൃശൂർ സ്വദേശിനിയായ ഗോപിക മിസ് സുന്ദരി മത്സരങ്ങളിൽ കോളേജിൽ പഠിക്കുമ്പോൾ പങ്കെടുക്കുകയും വളരെ യാദർശ്ചികമായി അങ്ങനെ സിനിമയിലേക്ക് എത്തുകയും ചെയ്ത ഒരാളാണ്. ഗോപികയ്ക്ക് ഒരു എയർ ഹോസ്റ്റസ് ആവണമെന്നായിരുന്നു ആഗ്രഹം. ഗിർളി ആന്റോ എന്നാണ് ഗോപികയുടെ യഥാർത്ഥ പേര്.

2004-ൽ ഇറങ്ങിയ ഫോർ ദി പീപ്പിൾ എന്ന സിനിമയാണ് ഗോപികയെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയത്. അതിൽ ലജ്ജവത്തി എന്ന ഗാനത്തിന് ഗോപികയും ഭരതും ചേർന്ന് കളിച്ച് ഡാൻസ് അന്ന് ഭയങ്കര തരംഗമായി മാറുകയും ചെയ്തിരുന്നു. തെലുങ്കിലും തമിഴിലും നിന്നും അതിന് ശേഷം ഗോപികയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. എങ്കിലും മലയാളത്തിലാണ് കൂടുതൽ താരം അഭിനയിച്ചിട്ടുള്ളത്.

ഫിംഗർ പ്രിന്റ്, ചാന്ത് പൊട്ട്, നേരറിയാൻ സി.ബി.ഐ, ദി ടൈഗർ, പച്ചക്കുതിര, ദി ഡോൺ, കീർത്തി ചക്ര, മായാവി, അലി ഭായ്, അണ്ണൻ തമ്പി, ട്വന്റി 20, വെറുതെ ഒരു ഭാര്യ, സ്വന്തം ലേഖകൻ എന്നീ സിനിമകളിൽ താതാരം അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഭർത്താവ് അജിലേഷ് ചാക്കോ ഡോക്ടറാണ്. ഇരുവരും ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. രണ്ട് കുട്ടികളും താരത്തിനുണ്ട്.

ഇപ്പോഴിതാ കുടുംബത്തിനൊപ്പം നാട്ടിൽ അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് താരം. ഗോപികയുടെ സഹോദരി ഗ്ലിനി ആന്റോയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന ഗോപികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗോപികയെ കാണാൻ ഇപ്പോഴും നല്ല ഭംഗിയുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.