സിനിമയിൽ സംഗീതത്തിന്റെ ലോകത്തിൽ ചുവടുവച്ചിട്ട് 17 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞ ഒരാളാണ് ഗോപി സുന്ദർ. സിനിമയിൽ പശ്ചാത്തലസംഗീതം നിർവഹിച്ചുകൊണ്ടാണ് ഗോപി സുന്ദർ തുടങ്ങിയത്. ഇന്ന് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനായി ഗോപി സുന്ദർ മാറി കഴിഞ്ഞു. തമിഴിലും തെലുങ്കിലും പാട്ടുകൾക്ക് സംഗീത ചെയ്തിട്ടുള്ള ഒരാളാണ് ഗോപിസുന്ദർ.
തെന്നിന്ത്യയിലെ മൂന്ന് ഭാഷകളിൽ ഇതിനോടകം തിളങ്ങിയ ഗോപി സുന്ദർ കന്നഡയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. വിജയാനന്ദ് എന്ന പുതിയ കന്നഡ ചിത്രത്തിൽ സംഗീത സംവിധായകനായി എത്തുന്നത് ഗോപി സുന്ദറാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് ഈ കഴിഞ്ഞ ദിവസം നടന്നിരുന്നു. അഞ്ച് ഭാഷകളിലും ഡബ് ചെയ്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗാനം യൂട്യൂബിൽ ഇറങ്ങിയിട്ടുണ്ട്.
ആദ്യ ഗാനത്തിന്റെയും അഞ്ച് ഭാഷകളിലെയും വീഡിയോ ആനന്ദ് ഓഡിയോ യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വിജയ് പ്രകാശ്, കീർത്തന വൈദ്യനാഥൻ എന്നിവർ ചേർന്നാണ് കന്നഡയിൽ ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ വിജയ്ക്ക് ഒപ്പം നേഹ വേണുഗോപാൽ എന്ന ഗായികയാണ് പാടിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്.
ഓഡിയോ ലോഞ്ചിൽ ഗോപി സുന്ദറിന് ഒപ്പം അമൃത സുരേഷും ഒപ്പമുണ്ടായിരുന്നു. ചടങ്ങളിൽ പാട്ട് കാണിച്ചപ്പോൾ അതിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇട്ടുകൊണ്ട് “നിന്നോട് കൂടുതൽ കൂടുതൽ പ്രണയത്തിലാകുന്നത് നിർത്താൻ കഴിയില്ല..” എന്ന കുറിച്ചുകൊണ്ട് പങ്കുവച്ചിരുന്നു. ഇരുവരും ഒരുമിച്ച് വേദിയിൽ ഗോപിസുന്ദറിന്റെ സൂപ്പർഹിറ്റായ തുടക്കം മംഗല്യം എന്ന ഗാനം പാടുകയും ചെയ്തിരുന്നു.