‘ആരാണീ പുതിയ ആൾ!! സുഹൃത്തിന് ഒപ്പമുള്ള ചിത്രവുമായി വീണ്ടും ഗോപി സുന്ദർ..’ – ഫോട്ടോസ് വൈറൽ

സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞ സംഗീതസംവിധായകനാണ് ഗോപി സുന്ദർ. 2006-ൽ പുറത്തിറങ്ങിയ നോട്ടുബുക്ക് എന്ന മലയാള ചിത്രത്തിൽ പശ്ചാത്തലസംഗീതം ഒരുക്കി സംഗീത ലോകത്ത് ചുവടുവച്ചു ഗോപി സുന്ദർ പിന്നീട് മോഹൻലാൽ ചിത്രമായ ഫ്ലാഷിലാണ് ആദ്യമായി സംഗീതം നിർവഹിക്കുന്നത്. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമൊക്കെ ഗോപി സുന്ദർ സജീവമായിട്ടുണ്ട്.

ഇപ്പോൾ മലയാളത്തിനേക്കാൾ കൂടുതൽ സജീവമായി നിൽക്കുന്നത് തെലുങ്കിലാണ്. അതിന് കാരണവും ഗോപി സുന്ദർ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഇവിടെ ലഭിക്കുന്നതിനേക്കാൾ പണവും പരിഗണനയും അവിടെ ലഭിക്കുന്നുണ്ടെന്നായിരുന്നു ഗോപിയുടെ പ്രതികരണം. ഗോപിയുടെ സംഗീത ജീവിതം പോലെ തന്നെ ഏറെ ട്വിസ്റ്റുകളും ടേണുകളുമൊക്കെ നിറഞ്ഞ ഒന്നാണ് അദ്ദേഹത്തിന്റെ സ്വകാര്യ-വ്യക്തി ജീവിതം.

കഴിഞ്ഞ ദിവസങ്ങളിൽ സുഹൃത്തായ പ്രിയ നായർ എന്ന പെൺകുട്ടിക്ക് ഒപ്പമുള്ള ഫോട്ടോസ് ഗോപി സുന്ദർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ആദ്യം ഭാര്യ, പിന്നീട് അഭയ, അതിന് ശേഷം അമൃത ഇതിപ്പോൾ എത്രാമത്തെയാണ് എന്നൊക്കെ ചൂണ്ടികാണിച്ചായിരുന്നു വിമർശനം. മയോണി എന്ന് വിളിക്കുന്ന പ്രിയയായിരുന്നു ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോസ് തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ‘ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ, എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചത് ആൾ എന്നായിരുന്നു അതിന് എഴുതിയ ക്യാപ്ഷൻ.

ഇപ്പോഴിതാ മറ്റൊരു പെൺകുട്ടിക്ക് ഒപ്പമുള്ള ഒരു ഫോട്ടോ ഗോപി സുന്ദർ പങ്കുവച്ചിരിക്കുകയാണ്. ‘തങ്കപ്പൻ ലവ്’ എന്ന ക്യാപ്ഷനോടെയാണ് ഒരു യുവതിക്കും വളർത്തുനായയ്ക്കും ഒപ്പമുള്ള ചിത്രം ഗോപി പങ്കുവെച്ചത്. ഈ തവണ കമന്റ് ബോക്സ് ഓഫാക്കാൻ ഗോപി സുന്ദർ മറന്നില്ല. അതുകൊണ്ട് തന്നെ മോശമായ കമന്റുകൾ വന്നിട്ടുമില്ല. എങ്കിലും ആരാണീ പുതിയ ആൾ എന്ന് ചോദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായിട്ടുണ്ട്.