സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ ഒരാളാണ് ഗോപി സുന്ദർ. 20 വർഷത്തോളമായി മലയാള സിനിമ മേഖലയിൽ സംഗീത സംവിധായകനായും പശ്ചാത്തല സംഗീതം നിർവഹിച്ചും സജീവമായി നിൽക്കുന്ന ഗോപി സുന്ദറിന്റെ സംഗീതത്തിന് ഒരുപാട് ആരാധകരുമുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ ഗോപി സുന്ദറിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ വരുന്നുണ്ട്.
ഗോപി സുന്ദർ അമൃത സുരേഷുമായി പിരിഞ്ഞെന്നും മറ്റൊരു ബന്ധം ആരംഭിച്ചെന്നും തരത്തിലാണ് റിപ്പോർട്ടുകൾ വന്നത്. ആദ്യ വിവാഹ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞ ഗോപി സുന്ദർ, അമൃതയുമായി ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് മറ്റൊരു ഗായികയുമായി ഏറെ വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. സ്വിറ്റ്സർലാൻഡിൽ ഗോപി സുന്ദർ ഒരു യുവതിക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
ഇത് കണ്ടിട്ടാണ് പലരും അമൃതയുമായി പിരിഞ്ഞോ പുതിയ ബന്ധമാണോ എന്നൊക്ക ചോദിച്ചത്. പ്രിയ നായർ എന്ന യുവതിയ്ക്ക് ഒപ്പം നേരത്തെയും ഗോപി സുന്ദർ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ വിമർശകരുടെ വായടപ്പിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. “ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. ഒരു പരാതിയുമില്ല! ആരും ആരെയും ചതിച്ചിട്ടുമില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു.
നിങ്ങൾക്ക് ഒന്നും വേറെ ഒരു പണിയുമില്ലേ? പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ.. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ അതിന് പെണ്ണ് പിടി എന്ന കാര്യമായി കാണാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്. നമിച്ചു. അരി തീർന്നെങ്കിൽ അണ്ണന്മാർക്ക് മാസം അരി ഞാൻ വാങ്ങിച്ചു തരാം..”, ഗോപി സുന്ദർ തന്റെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഗോപി സുന്ദറിന്റെ ആരാധകർ പിന്തുണച്ച് കമന്റുകൾ അദ്ദേഹത്തിന് നൽകി.