തെന്നിന്ത്യൻ സിനിമ നടി ഗൗതമി ബിജെപിയിൽ നിന്ന് രാജിവച്ചു. പാർട്ടിയുമായുള്ള കാൽ നൂറ്റാണ്ട് ബന്ധമാണ് ഗൗതമി അവസാനിപ്പിച്ചിരിക്കുന്നത്. 1997-ലാണ് ഗൗതമി ബിജെപിയിൽ ചേരുന്നത്. മകൾ ജനിച്ച ശേഷം രാഷ്ട്രീയത്തിൽ നിന്നും ഗൗതമി ബ്രേക്ക് എടുത്തിരുന്നെങ്കിലും 2017 മുതൽ ഗൗതമി വീണ്ടും സജീവമായിരുന്നു. ഇതിനിടയിൽ ഗൗതമി കമൽഹാസനുമായി ലിവിങ് റിലേഷനിലായിരുന്നു.
ബിജെപിയിൽ നിന്ന് രാജിവെക്കാനുള്ള കാരണവും ട്വിറ്ററിലൂടെ രാജി കത്ത് പങ്കുവച്ചതിനുള്ളിൽ ഗൗതമി രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഗൗതമിയുടെ പേരിലുള്ള സ്വത്ത് തട്ടിയെടുത്തുവെന്നുള്ള ഒരു വാർത്ത വന്നിരുന്നത്. ഇതിന് കാരണക്കാരനായ വ്യക്തിയെ പാർട്ടിയും ചില നേതാക്കളും സംരക്ഷിച്ചുവെന്ന കാരണത്താലാണ് ഗൗതി പാർട്ടി വിട്ടിരിക്കുന്നത്. 2021 തിരഞ്ഞെടുപ്പിൽ സീറ്റ് തരാതെ അവസാന നിമിഷം പറ്റിച്ചുവെന്നും ഗൗതി ആരോപിച്ചിട്ടുണ്ട്.
“വളരെ ഭാരിച്ച ഹൃദയത്തോടും കടുത്ത നിരാശയോടും കൂടിയാണ് ഞാൻ ഭാരതീയ ജനതാ പാർട്ടിയുടെ അംഗത്വം രാജിവെക്കാനുള്ള തീരുമാനം എടുത്തത്. 25 വർഷം മുമ്പ് ഞാൻ പാർട്ടിയിൽ ചേർന്നത്, എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട എല്ലാ വെല്ലുവിളികളിലൂടെയും, ഞാൻ അതിനെ ബഹുമാനിച്ചു
പ്രതിബദ്ധത. എന്നിട്ടും ഇന്ന് ഞാൻ എന്റെ ജീവിതത്തിലെ സങ്കൽപ്പിക്കാനാവാത്ത ഒരു പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുകയാണ്. പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും ഒരു പിന്തുണയും ലഭിച്ചില്ല.
എന്റെ ജീവിത സമ്പാദ്യം ചതിയിലൂടെ നേടിയെടുത്ത എന്നെ വഞ്ചിച്ച വ്യക്തിയെ അവർ സജീവമായി സഹായിക്കുകയും പിന്തുണയ്ക്കയും കൂടി ചെയ്യുന്നു. മിസ്റ്റർ സി അളഗപ്പൻ എന്ന വ്യക്തിയാണ് എന്നെ ചതിച്ചത്. എന്റെ പല സ്ഥലങ്ങളുടെയും വിൽപ്പനയും രേഖകളും ഞാൻ അദ്ദേഹത്തെ ഏൽപ്പിച്ചു. ഈ അടുത്തിടെയാണ് അദ്ദേഹം എന്ന വഞ്ചിച്ചുവെന്ന് എനിക്ക് മനസ്സിലാകുന്നത്. 2021 തിരഞ്ഞെടുപ്പിൽ എനിക്ക് രാജപാളയത്തിൽ നിന്നൊരു സീറ്റ് ഉറപ്പ് നൽകിയിരുന്നു. അവസാന നിമിഷം ആ വാക്ക് പിൻവലിച്ചു.
പാർട്ടിയോടുള്ള പ്രതിബദ്ധത ഞാൻ നിലനിർത്തി. 25 വർഷമായി പാർട്ടിയോടുള്ള അചഞ്ചലമായ വിശ്വസ്തതയ്ക്ക് ശേഷം, ബി.ജെ.പിയിലെ പല മുതിർന്ന അംഗങ്ങളും അളഗപ്പനെ പിന്തുണയ്ക്കുന്നു. 40 ദിവസമായി എഫ്.ഐ.ആർ ഫയൽ ചെയ്തിട്ട്.. എന്റെ മുഖ്യമന്ത്രിയും പോലീസ് വകുപ്പും ജുഡീഷ്യൽ സംവിധാനവും എനിക്ക് നീതി വാങ്ങിത്തരുമെന്ന് എനിക്കുറപ്പുണ്ട്. വളരെ വേദനയോടും സങ്കടത്തോടും കൂടിയാണ് ഞാൻ ഇന്ന് ഈ രാജിക്കത്ത് എഴുതുന്നത്, എന്നാൽ വളരെ ഉറച്ച തീരുമാനത്തോടെ..”, ഗൗതി കത്ത് പുറത്തുവിട്ടു.