മലയാളികൾ മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്നത് കമൽ ഹാസൻ അവതരിപ്പിക്കുന്ന തമിഴ് ബിഗ് ബോസ് ഷോയായിരിക്കും. അഞ്ച് സീസണുകൾ പിന്നിട്ട് കഴിഞ്ഞ അവിടെ മിക്കവാറും മത്സരാർത്ഥികൾ മികച്ച പ്രകടനമായിരിക്കും കാഴ്ചവെക്കാറുള്ളത്. മലയാളത്തിനേക്കാൾ മികച്ച മത്സരങ്ങളും മത്സരാർത്ഥികളും വരാറുള്ളത് തമിഴിലാണെന്ന് മിക്കപ്പോഴും തോന്നി പോകാറുണ്ട്.
തമിഴ് ബിഗ് ബോസിലെ നാലാമത്തെ സീസണിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി ഗബ്രിയേല ചർൾടൺ. സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് തുടങ്ങിയ ഗബ്രിയേല അതിന് ശേഷം ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുകയും ധാരാളം ഷോകളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ധനുഷ് നായകനായ മൂന്ന് എന്ന സിനിമയിലാണ് ഗബ്രിയേല ആദ്യമായി അഭിനയിക്കുന്നത്.
അത് കഴിഞ്ഞ് ട്രാഫിക്കിന്റെ റീമേക്കായ ചെന്നൈയിൽ ഒരു നാളിൽ പ്രകാശ് രാജിന്റെ മകളുടെ റോളിൽ അഭിനയിച്ചു. 2016-ൽ അപ്പ എന്ന സിനിമയിൽ ലീഡ് റോളിലും ഗബ്രിയേല അഭിനയിച്ചിട്ടുണ്ടായിരുന്നു. അത് കഴിഞ്ഞാണ് ടെലിവിഷൻ ഷോകളിലേക്ക് ഗബ്രിയേല എത്തുന്നത്. ബിഗ് ബോസിൽ പങ്കെടുത്ത ഗബ്രിയേലയ്ക്ക് ഒരുപാട് മലയാളി ആരാധകരെയും ലഭിച്ചു. ഷോയിൽ ഏറെ നിർണായകമായ തീരുമാനവും ഗബ്രിയേല എടുത്തിട്ടുണ്ടയിരുന്നു.
ഷോ ഫിനാലെയ്ക്ക് തൊട്ടുമുമ്പ് ഗബ്രിയേല അഞ്ച് ലക്ഷത്തിന്റെ ഓഫർ സ്വീകരിച്ചു സ്വയം ഔട്ട് ആവാൻ തീരുമാനിച്ചിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ഗബ്രിയേല സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായി. ഇപ്പോഴിതാ ഗബ്രിയേല സൽവാർ സ്യുട്ടിൽ ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. സെന്തിൽ എടുത്ത ചിത്രങ്ങളിൽ ഗബ്രിയേല എസ്.ഡി.ഡി യൂണിക് ബൗട്ടിക്കിന്റെ ഔട്ട് ഫിറ്റായിരുന്നു ധരിച്ചിരുന്നത്.