December 4, 2023

‘സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് തമിഴ് ബിഗ് താരം നടി ഗബ്രിയേല, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളം ബിഗ് ബോസ് ഷോ കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്നത് തമിഴിൽ കമൽ ഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഷോ ആയിരിക്കും. അതിന്റെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ് ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിൽ മത്സരാർത്ഥിയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ഗബ്രിയേല ചർൾടൺ.

നാലാമത്തെ സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഗബ്രിയേല. ഷോയുടെ 102-മതെ ദിവസം ഗബ്രിയേല അതിൽ നിന്ന് അഞ്ച് ലക്ഷം രൂപയുമായി പിന്മാറിയിരുന്നു. ഗബ്രിയേല മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നുവെന്ന് അന്ന് പ്രേക്ഷകരും വിലയിരുത്തിയിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ഗബ്രിയേലയ്ക്ക് ധാരാളം ആരാധകരെ ഇങ്ങ് കേരളത്തിൽ നിന്ന് കൂടി ലഭിച്ചിരുന്നു.

ഗബ്രിയേല അതിന് മുമ്പ് തന്നെ തമിഴ് പ്രേക്ഷകർക്ക് സുപരിചിതയാണ്. ധനുഷിന്റെ ത്രീ എന്ന സിനിമയിൽ ഗബ്രിയേല ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം ട്രാഫിക്കിന്റെ തമിഴ് റീമേക്ക് ചെന്നൈയിൽ ഒരു നാളിലും ഗബ്രിയേല ബാലതാരമായി തിളങ്ങി. സമുദ്രക്കനിയുടെ അപ്പയിൽ ലീഡ് റോളിൽ ഗബ്രിയേല അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിലൂടെ തന്നെയായിരുന്നു ഗബ്രിയേലയുടെ തുടക്കവും.

ജോഡി നമ്പർ വൺ ജൂനിയറിൽ മത്സരാർത്ഥി ആയിരുന്നു ഗബ്രിയേല. ഇൻസ്റ്റാഗ്രാമിൽ സജീവമായ ഗബ്രിയേല തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഗബ്രിയേല പങ്കുവച്ചത്. പൊളി സ്റ്റൈലിഷ് ലുക്കിലാണ് ഗബ്രിയേലയെ ചിത്രങ്ങളിൽ കാണാൻ പറ്റുന്നത്. നീലയും പച്ചയും കോമ്പിനേഷനിലുളള ഔട്ട്.ഫിറ്റാണ് ഗബ്രിയേല ഇട്ടിരിക്കുന്നത്.