പാൻ ഇന്ത്യ ലെവലിൽ വരെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ടോവിനോ തോമസ് നായകനായ മിന്നൽ മുരളി ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ സിനിമയായിരുന്നു. തിയേറ്ററുകളിൽ റിലീസ് പ്രതീക്ഷിച്ചിരുന്ന സിനിമ പക്ഷേ ഒ.ടി.ടിയിലൂടെയാണ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ പാൻ ഇന്ത്യ ലെവലിൽ സിനിമ ചർച്ചയായി.
ഇത്രയും കുറഞ്ഞ ബഡ്ജറ്റിൽ ഒരു സൂപ്പർഹീറോ ചിത്രം എടുക്കാമെന്ന് ബേസിൽ ജോസഫ് തെളിയിച്ചു. സിനിമയുടെ വിജയത്തിന് പിന്നാലെ മിന്നൽ മുരളിക്ക് രണ്ടാം ഭാഗം ഉണ്ടായിരിക്കുമെന്ന് വാർത്തകളും വന്നിരുന്നു. മിന്നൽ മുരളിയിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഒരാളാണ് ഫെമിന ജോർജ്. അങ്ങനെ പറയുന്നതിനേക്കാൾ ബ്രൂസ്‌ലി ബിജി എന്ന പേര് പറയുമ്പോഴാണ് പ്രേക്ഷകർ ഓർത്തിരിക്കുന്നത്.
ആദ്യ സിനിമ തന്നെ ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയതോടെ ഫെമിന കൂടുതൽ സിനിമകളിൽ തിളങ്ങുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഫെമിനയെ പിന്നീട് സിനിമകളിൽ അധികം കണ്ടില്ല. പഠനത്തിൽ ശ്രദ്ധകൊടുത്ത ഫെമിന പി.ജി പൂർത്തിയാക്കുകയും ചെയ്തു. ഇനി സിനിമയിൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ബ്രൂസ്‌ലി ബിജിയെ ഇഷ്ടമുള്ള ആരാധകർ.
അതെ സമയം ഇപ്പോൾ കുടുംബത്തിന് ഒപ്പം അവധി ആഘോഷിക്കാൻ വേണ്ടി തായ്‌ലൻഡിൽ പോയിരിക്കുകയാണ് ഫെമിന. അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പമുള്ള ചിത്രങ്ങൾ ഫെമിന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മറ്റ് നടിമാരെ പോലെയല്ല വളരെ സിംപിൾ ലുക്കിലാണ് ഫെമിന തായ്‌ലൻഡിൽ എത്തിയത്. ഗ്ലാമറസ് വേഷങ്ങളിലുള്ള ചിത്രങ്ങൾക്ക് പകരം സ്റ്റൈലിഷ് ഡ്രെസ്സിലാണ് ഫെമിന തിളങ്ങിയത്.