‘ഏറ്റവും സ്വാധീനിച്ച മലയാള സിനിമ! ആ മോഹൻലാൽ ചിത്രത്തിന്റെ പേര് പറഞ്ഞ് ഫഹദ്..’ – ഞെട്ടി ആരാധകർ

മലയാള സിനിമ മേഖലയിൽ സ്വാഭാവികമായ അഭിനയ ശൈലികൊണ്ട് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ നടനാണ് മോഹൻലാൽ. അദ്ദേഹത്തിന് ശേഷം ഈ തലമുറയിൽ അത്തരത്തിൽ ഒരാളായി പ്രേക്ഷകർ വിലയിരുത്തുന്ന ഒരു താരമാണ് ഫഹദ് ഫാസിൽ. ഫഹദ് വളരെ നാച്ചുറലായി അഭിനയിച്ച നിരവധി കഥാപാത്രങ്ങളാണ് മലയാള സിനിമയിൽ ഉളളത്. അതുകൊണ്ട് തന്നെ ഫഹദിനെ ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ട്.

ഏറ്റവും ഒടുവിലായി ആവേശം എന്ന സിനിമ ഇറങ്ങിയതോടെ ബോക്സ് ഓഫീസിലും പവർ ആയിരിക്കുകയാണ് ഫഹദ്. ‘എടാ മോനെ’ എന്ന ഡയലോഗ് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഉപയോഗിക്കുകയാണ്. സിനിമയുടെ വലിയ വിജയത്തിന് പിന്നാലെ ഫഹദ് ഫിലിം കമ്പാനിയന്‍ സൗത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഏറ്റവും സ്വാധീനിച്ച മലയാള സിനിമ ഏതാണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ഇതിന് മുമ്പൊരിക്കൽ ഫഹദ് 1988-ല്‍ ഇറങ്ങിയ ഇറ്റാലിയന്‍ ചിത്രം സിനിമ പാരഡിസോയും 2000-ല്‍ പുറത്തിറങ്ങിയ മെക്സിക്കന്‍ ചിത്രം അമോറസ് പെരോസുമാണെന്ന് ആണെന്ന് പറഞ്ഞിരുന്നു. ഇതല്ലേ എന്ന് ചോദിച്ചപ്പോൾ ആണെന്ന് താരം ഒന്നൂടെ ഉറപ്പിച്ചു പറഞ്ഞു. ഇതല്ലാതെ മലയാളത്തിൽ ഏത് സിനിമയാണെന്ന് അവതാരകൻ വീണ്ടും ചോദിച്ചപ്പോൾ, അല്പം നേരം ആലോചിച്ച ശേഷം തൂവാനത്തുമ്പികൾ എന്നാണ് മറുപടി നൽകിയത്.

പി പദ്മരാജന്റെ രചനയിലും സംവിധാനത്തിലും 1987-ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ചിത്രമായിരുന്നു തൂവാനത്തുമ്പികൾ. മോഹൻലാലിൻറെ എക്കാലത്തെയും ജനപ്രിയ സിനിമകളിൽ ഒന്നുകൂടിയാണ് ഇത്. ആ ചിത്രം തന്നെ ഫഹദിനെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ മോഹൻലാൽ ആരാധകർ ആവേശത്തിൽ ആയിരിക്കുകയാണ്. പലരെയും മോഹൻലാൽ ആരാധകരാക്കി മാറ്റി ചിത്രവും ഇതാണ്.