സിനിമകളിൽ ബാലതാരമായി വേഷമിടുന്ന കുട്ടി താരങ്ങളെ എന്നും മലയാളികൾക്ക് പ്രിയപെട്ടവരായി മാറാറുണ്ട്. അവർ വളർന്ന് വലുതാകുമ്പോൾ സിനിമയിലേക്ക് തന്നെ മടങ്ങിയെത്തുകയും ചെയ്യുമ്പോൾ പ്രേക്ഷകർ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ കുട്ടി താരങ്ങളുടെ വളർച്ച മലയാളികൾക്ക് നേരിട്ട് കാണാൻ സാധിക്കുകയും ചെയ്തു.
അതുകൊണ്ട് തന്നെ ഒരു മടങ്ങി വരവ് എന്നൊന്നും പറയാൻ പറ്റുകയുമില്ല. വരും വർഷങ്ങളിൽ സിനിമയിൽ നായികയായി തിളങ്ങുമെന്ന് പ്രേക്ഷകർ കരുതുന്ന ഒരു താരമാണ് എസ്തർ അനിൽ. മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നായിരുന്ന ദൃശ്യത്തിലെ മോഹൻലാലിൻറെ മകളായി അഭിനയിച്ച് പ്രേക്ഷകരുടെ കൈയടി നേടിയ ഒരാളാണ് എസ്തർ അനിൽ.
ചെറുതും വലുതുമായ ഒരുപാട് ബാലതാര വേഷങ്ങൾ എസ്തർ തന്റെ കരിയറിൽ ചെയ്തിട്ടുണ്ട്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തർ അഭിനയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്നത് കൊണ്ട് തന്നെ എസ്തറിന്റെ മാറ്റവും പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഗ്ലാമറസ് വേഷങ്ങളിൽ മിക്കപ്പോഴും മലയാളികളെ എസ്തർ ഫോട്ടോഷൂട്ടിലൂടെ ഞെട്ടിച്ചിട്ടുണ്ട്.
അത്തരത്തിൽ ഒരു ഗംഭീര ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് വീണ്ടും എസ്തർ ആരാധകർക്ക് മുന്നിൽ. പച്ച നിറത്തിലെ സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ കലക്കൻ ലുക്കിലാണ് ഈ തവണ എസ്തർ ഷൂട്ട് ചെയ്തത്. ജിക്സൺ ഫ്രാൻസിസ് എന്ന പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അമ്മു വർഗീസിന്റെ സ്റ്റൈലിങ്ങിൽ റിസ്.വാനാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. മിച്ചൽ എഡ്.വേഡിന്റെ ഔട്ട്ഫിറ്റാണ് എസ്തർ ധരിച്ചിരിക്കുന്നത്.