മലയാളത്തിൽ എക്കാലത്തെയും ബ്രഹ്മണ്ഡ ഹിറ്റുകളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഫാമിലി ത്രില്ലർ ‘ദൃശ്യം’. തിയേറ്ററിൽ പ്രേക്ഷകരുടെ പിടിച്ചിരുത്തിയ രണ്ടാം പകുതി ഇന്നും മലയാളികൾ മറന്നിട്ടുണ്ടാവില്ല. മോഹൻലാൽ ജോർജുകുട്ടിയായി വിസ്മയിപ്പിച്ച ചിത്രത്തിൽ മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സിദ്ധിഖ്, ആശ ശരത്ത്, ഷാജോൺ എന്നിവരായിരുന്നു പ്രധാന റോളുകളിൽ അഭിനയിച്ചത്.
ഇതിൽ തന്നെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ബാലതാര റോളുകളിൽ ഒന്നാണ് എസ്തർ അവതരിപ്പിച്ച അനുമോൾ എന്ന കഥാപാത്രം. സിനിമയുടെ ക്ലൈമാക്സിൽ അനുമോളായുള്ള എസ്തറിന്റെ പ്രകടനം ഏറെ കൈയടികൾ നേടിയതായിരുന്നു. സിനിമയുടെ രണ്ടാം ഭാഗമിറങ്ങിയപ്പോഴുള്ള എസ്തറിന്റെ മാറ്റവും ഏറെ ചർച്ചയായ ഒന്നായിരുന്നു. എസ്തറിന്റെ കരിയറിൽ ഏറ്റവും മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സിനിമയായിരുന്നു ദൃശ്യം.
ദൃശ്യത്തിന്റെ തെലുങ്കിലും തമിഴിലും എസ്തർ തന്നെയാണ് ആ വേഷം ചെയ്തിരുന്നത്. അതോടുകൂടി തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന താരമായി എസ്തർ മാറുകയും ചെയ്തു. ഇരുപത്തിയൊന്ന് കാരിയായ എസ്തർ തന്റെ കോളേജ് പഠനം പൂർത്തിയാക്കിയതുകൊണ്ട് വീണ്ടും സിനിമയിൽ സജീവമാകുമെന്നാണ് പ്രേക്ഷകരും കരുതുന്നത്. ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ എസ്തർ ചെയ്തിട്ടുമുണ്ട്.
അതെ സമയം എസ്തർ സൈമ അവാർഡിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അഫഷീന ഷാജഹാന്റെ സ്റ്റൈലിങ്ങിൽ എതെറീയലിന്റെ ചുവപ്പ് ഗൗണിലാണ് എസ്തർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ഈ ലുക്കിലുള്ള ചിത്രങ്ങൾ എസ്തർ പങ്കുവച്ചിട്ടുമുണ്ട്. ദക്ഷിൺ കൃഷ്ണനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.