ദൃശ്യം എന്ന സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കൊച്ചുമിടുക്കിയാണ് എസ്തർ അനിൽ. 2013-ൽ പുറത്തിറങ്ങിയ ആ ചിത്രം അതുവരെ ഉണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്ത് കൊണ്ട് 75 കോടിയിൽ അധികം നേടി മലയാളത്തിൽ ആദ്യമായി 50 കോടി പിന്നിട്ട ചിത്രമായി മാറുകയും ചെയ്തിരുന്നു. എസ്തറിന്റെ കരിയറിലും അത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി.
ദൃശ്യം പിന്നീട് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടപ്പോൾ എസ്തർ ചെയ്ത കഥാപാത്രം അവതരിപ്പിക്കാൻ താരത്തെ തന്നെ പലയിടത്തും തിരഞ്ഞെടുത്തു. തെലുങ്കിലും തമിഴിലും എസ്തർ തന്നെ ആ റോളിൽ തിളങ്ങിയപ്പോൾ കൂടുതൽ ആളുകൾക്ക് പ്രിയങ്കരിയായി മാറി. കൂടുതൽ അവസരങ്ങൾ എസ്തറിനെ തേടിയെത്തി. പിന്നീട് ഏഴ് വർഷങ്ങൾക്ക് ഇപ്പുറം 2021-ൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വന്നു.
അപ്പോഴേക്കും എസ്തറിന് വന്ന മാറ്റങ്ങൾ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ടുകൾ ചെയ്ത കൂടുതൽ ആരാധകരെ നേടി. ഒരു നായികയാകാനുള്ള ലുക്കിലേക്ക് എസ്തർ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ എസ്തർ സാരിയിൽ ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഒട്ടാകെ ശ്രദ്ധപിടിച്ചുപറ്റുന്നത്.
സിൽക്ക് റാഫീൽഡ് സാരിയും വി നെക്ക് ഫ്ലോറൽ പ്രിന്റഡ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായിട്ടാണ് എസ്തറിനെ ഫോട്ടോസിൽ കാണാൻ സാധിക്കുന്നത്. അരുൺ പയ്യടിമീത്തലാണ് എസ്തറിന്റെ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. പ്രിയങ്ക പ്രഭാകറിന്റെ സ്റ്റൈലിങ്ങിൽ ജോയാണ് ഹെയർ ആൻഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്. കമീല ബൗട്ടിക്കിന്റെ വസ്ത്രങ്ങളാണ് എസ്തർ ധരിച്ചിരിക്കുന്നത്.