November 29, 2023

‘പച്ചൈ നിറമേ.. പച്ചൈ നിറമേ!! വിവാഹ ചടങ്ങളിൽ സാരിയിൽ തിളങ്ങി എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ കുട്ടി താരങ്ങളായി നിറഞ്ഞ് നിൽക്കുന്നവർ ഇന്ന് മലയാളത്തിൽ ഒരുപാട് പേരുണ്ട്. ചെറു പ്രായത്തിൽ തന്നെ സിനിമയിൽ എത്തുന്ന ഇവർ സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ ധാരാളം ആരാധകരെയും നേടിയെടുക്കാറുണ്ട്. ഒരു നായികാ നടിയാവുന്നതിന് മുമ്പ് തന്നെ അവർ മലയാളികൾക്ക് പ്രിയങ്കരരായി മാറുകയും പ്രേക്ഷകർ അവരെ നായികയായി കാണാൻ ആഗ്രഹിക്കുകയും ചെയ്യാറുണ്ട്.

മലയാളി പ്രേക്ഷകർ നായികയായി കാണാൻ ആഗ്രഹിക്കുന്ന ഒരു താരമാണ് എസ്തർ അനിൽ. എസ്തർ സിനിമയിൽ എത്തിയിട്ട് 12 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. വളരെ കൊച്ചിലെ തന്നെ സിനിമയിൽ എത്തിയ എസ്തർ ദൃശ്യം ഇറങ്ങിയതോടെ സമയം തന്നെ മാറിയിരുന്നു. മലയാളത്തിലെ ആദ്യ അൻപത് കോടി ക്ലബ് സിനിമയായ ദൃശ്യത്തിൽ മോഹൻലാലിൻറെ ഇളയമകളായി എസ്തർ തകർത്ത് അഭിനയിച്ചു.

എസ്തറിന്റെ ക്ലൈമാക്സിലെ അഭിനയം കൊണ്ട് കൂടിയാണ് സിനിമയിൽ ക്ലൈമാക്സ് ട്വിസ്റ്റ് ഉൾപ്പടെ പ്രേക്ഷകർ ആസ്വദിച്ചത്. പിന്നീട് ദൃശ്യം 2 ഇറങ്ങിയപ്പോൾ മലയാളികൾ എസ്തറിന്റെ വളർച്ചയും മനസ്സിലാക്കി. ഒരു വലിയ പെൺകുട്ടിയായി എസ്തർ അപ്പോഴേക്കും മാറിയിരുന്നു. ഇനി എസ്തറിനെ നായികയായി കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. തന്റെ കോളേജ് പഠനം പൂർത്തിയാക്കി നിൽക്കുകയാണ് എസ്തർ.

ഇനി ഉപരിപഠനവുമായി എസ്തർ മുന്നോട്ട് പോകുമോ അതോ സിനിമയിൽ നായികയായി അഭിനയിച്ച് മടങ്ങി വരുമോ എന്നറിയാനാണ് മലയാളികൾ കാത്തിരിക്കുന്നത്. ഒരു വിവാഹ ചടങ്ങളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി എസ്തർ സാരി ധരിച്ചുള്ള ഫോട്ടോസ് തന്റെ ആരാധകർക്ക് ഒപ്പം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘പച്ചൈ നിറമേ.. പച്ചൈ നിറമേ.. എന്റെ മനസ്സിലുടനീളം..”, എസ്തർ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.