December 10, 2023

‘മലകൾ കയറി, 8,000 അടി മുകളിൽ നിന്ന് പാരാ ഗ്ലൈഡിംഗ് ചെയ്‌ത്‌ എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് ജനമനസ്സുകളിൽ കയറി കൂടിയ താരമാണ് എസ്തർ അനിൽ. ജയസൂര്യ നായകനായ നല്ലവൻ എന്ന സിനിമയിലൂടെ അരങ്ങേറിയ എസ്തർ അതിന് ശേഷം മോഹൻലാലിൻറെ മകളായി ഒരു നാൾ വരും എന്ന ചിത്രത്തിൽ അഭിനയിച്ചു. അത് കഴിഞ്ഞ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് ദൃശ്യത്തിൽ അഭിനയിച്ചു കഴിഞ്ഞാണ്.

ദൃശ്യത്തിൽ മോഹൻലാലിൻറെ മകളായി തന്നെ അഭിനയിച്ച എസ്തർ ഒരു ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ദൃശ്യം അതിന്റെ രണ്ടാം ഭാഗവും ഇറങ്ങി മികച്ച പ്രതികരണം നേടുകയും ചെയ്‌ത്‌ എസ്തർ കൂടുതൽ തിളങ്ങി നിൽക്കുകയാണ്. ഈ അടുത്തിടെ ഇറങ്ങിയ മഞ്ജു വാര്യരുടെ ജാക്ക് ആൻഡ് ജിൽ എന്ന ചിത്രമാണ് എസ്തർ അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയത്.

തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി എസ്തർ ലഡാഖിൽ ആയിരുന്നു. ഹാലിത ഷമീം സംവിധാനം ചെയ്ത മിന്മിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് എസ്തർ ലഡാഖിൽ എത്തിയത്. ഷൂട്ടിംഗ് രണ്ട് ദിവസം മുമ്പ് അവസാനിക്കുകയും ചെയ്തു. ഷൂട്ടിംഗ് കഴിഞ്ഞ് ഹിമാചൽ പ്രദേശത്തിലെ ബിർ ബില്ലിംഗ് എന്ന ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ പാരാഗ്ലൈഡിംഗ് പോയിന്റ് നിന്ന് ചാടിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

“ഒരു പർവതത്തിൽ നിന്ന് ചാടി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പാരാഗ്ലൈഡിംഗ് പോയിന്റ് 8,000 അടി ഉയരത്തിൽ, വൂ!! ഉള്ളിൽ അൽപ്പം കരഞ്ഞു (ഒരുപക്ഷേ അൽപ്പം പുറത്തും) പക്ഷേ അതെല്ലാം വിലമതിച്ചു.രണ്ടാമത്തെ ചിത്രം എല്ലാം പറയുന്നു. ഏയ്.. പരിഭ്രമവും ആവേശവും..”, എസ്തർ ചിത്രങ്ങളോടൊപ്പം കുറിച്ചു. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നും എസ്തറിന് ലഭിച്ചത്.