‘വർക്കല ബീച്ചിൽ സമയം ചിലവഴിച്ച് എസ്തർ അനിൽ, മനോഹര ദൃശ്യമെന്ന് ആരാധകർ..’ – വീഡിയോ കാണാം

‘വർക്കല ബീച്ചിൽ സമയം ചിലവഴിച്ച് എസ്തർ അനിൽ, മനോഹര ദൃശ്യമെന്ന് ആരാധകർ..’ – വീഡിയോ കാണാം

ഒരുപാട് സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ അനിൽ. ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിലെ ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച ശേഷമാണ് എസ്തറിന് ഇത്രയുമൊരു പിന്തുണ ലഭിച്ചത്. അതിന് മുമ്പ് മോഹൻലാലിന്റെ തന്നെ മകളായി അതിലും കുഞ്ഞായി ഒരു നാൾ വരുമെന്ന സിനിമയിൽ എസ്തർ അഭിനയിച്ചിരുന്നു.

ദൃശ്യത്തിലെ അനുമോൾ എസ്തറിന്റെ ജീവിതം മാറ്റിമറിച്ചു. നിരവധി അവസരങ്ങൾ ലഭിച്ചു. ദൃശ്യത്തിന്റെ റീമേക്കുകളിൽ എസ്തർ ചില ഭാഷകളിൽ അതെ റോൾ അവതരിപ്പിച്ചു. അങ്ങനെ അവിടെയും എസ്തറിന് ഒരുപാട് പേരും പ്രശസ്തിയും ലഭിച്ചു. ഇതിനിടയിൽ എസ്തർ വളർന്നു. ഒരു നായികയാകാനുള്ള ലുക്കിലേക്ക് എസ്തർ എത്തി കഴിഞ്ഞിരുന്നു. അപ്പോഴാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നത്.

ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. എസ്തർ പ്ലസ് ടുവിന് പഠിക്കുന്ന അനുമോളായി അതിൽ തിളങ്ങി. ആ സമയത്ത് എസ്തർ ചെയ്ത പല ഫോട്ടോഷൂട്ടുകൾ വൈറലായി. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഇതിൽ ഉൾപ്പെടും. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ തെലുങ്കിലും എസ്തർ അഭിനയിച്ചു. ഇനി മഞ്ജു വാര്യർക്ക് ഒപ്പമുള്ള ജാക്ക് ആൻഡ് ജിൽ എന്ന ഇറങ്ങാനുള്ളത്.

ഈ കഴിഞ്ഞ ദിവസമാണ് എസ്തർ തന്റെ കോളേജ് പഠനം പൂർത്തിയാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ഇനി സിനിമയിൽ കൂടുതൽ സജീവമാകുമോ എന്ന് പലരും ചോദിച്ചിരുന്നു. വർക്കല ബീച്ചിൽ നിന്നുള്ള ചില പഴയ ഓർമകളുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ എസ്തർ ഷെയർ ചെയ്തിരുന്നു. അതിമനോഹരമായ വ്യൂവിൽ ഒരു സുന്ദരി കുട്ടി എന്നാണ് ആ വീഡിയോയ്ക്ക് ഒരാൾ നൽകിയ കമന്റ്.

CATEGORIES
TAGS