December 4, 2023

‘ബാംഗ്ലൂരിലെ ഒരു അലസമായ ശനിയാഴ്ച!! സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ

കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ ബാലതാരമായി തിളങ്ങി നിൽക്കുന്ന ഒരു താരമാണ് എസ്തർ അനിൽ. ജയസൂര്യയുടെ നല്ലവൻ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ എസ്തർ, തൊട്ടടുത്ത ചിത്രത്തിൽ തന്നെ മോഹൻലാലിൻറെ മകളായി ഒരു നാൾ വരും എന്ന ചിത്രത്തിൽ അഭിനയിച്ചു. പ്രേക്ഷകർ എസ്തറിനെ കൂടുതൽ സ്വീകരിച്ച് തുടങ്ങിയത് 2013-ൽ തിയേറ്ററിൽ റെക്കോർഡുകൾ വാരിക്കൂട്ടിയ ദൃശ്യത്തിലൂടെയാണ്.

ദൃശ്യത്തിൽ മോഹൻലാലിൻറെ മകളുടെ റോളിൽ തകർത്ത് അഭിനയിച്ച എസ്തറിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ പ്രകടനം ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിന്ന് മായുന്നതല്ല. ആ സിനിമയ്ക്ക് ശേഷം എസ്തറിന് കൂടുതൽ ഭാഷകളിൽ നിന്ന് അവസരം ലഭിച്ചു. അതിൽ ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളും വരും. ദൃശ്യത്തിന്റെ റീമേക്കിൽ എസ്തർ മാത്രമാണ് മറ്റു രണ്ട് ഭാഷകളിൽ വീണ്ടും അതെ റോളിൽ എത്തിയത്.

ദൃശ്യം ഇറങ്ങിയതോടെ എസ്തറിന്റെ കരിയറിൽ വലിയ മാറ്റങ്ങളും വന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും എസ്തറിന്റെ മാറ്റവും പ്രേക്ഷകർ ഏറെ ഉറ്റുനോക്കിയിരുന്നു. അനുമോൾ എന്ന കഥാപാത്രത്തിന്റെയും എസ്തറിന്റെയും ഏഴ് വർഷത്തിന് ശേഷമുള്ള മാറ്റം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും എസ്തറിൽ നിന്ന് മലയാളികൾ കണ്ടു.

ഇപ്പോഴിതാ ബാംഗ്ലൂരിൽ നിന്നുള്ള ഒരു ത്രോ ബാക്ക് ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് എസ്തർ. “ബാംഗ്ലൂരിലെ ഒരു അലസമായ ശനിയാഴ്ച” എന്നായിരുന്നു ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. സ്റ്റൈലിഷ് ലുക്കിലുള്ള എസ്തറിന്റെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ആരാധകരും നൽകിയത്. ക്യൂട്ടി എന്നാണ് നടി നൈല ഉഷ ചിത്രത്തിന് നൽകിയ കമന്റ്.