ദൃശ്യം എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലർ സിനിമയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് എസ്തർ അനിൽ. മോഹൻലാലിൻറെ മകളായി ദൃശ്യത്തിൽ അനുമോൾ എന്ന കഥാപാത്രമായി അഭിനയിച്ച എസ്തറിന്റെ ക്ലൈമാക്സിലെ പ്രകടനം പ്രേക്ഷകർ ഇന്നും മനസ്സിൽ തിളങ്ങി നിൽക്കുന്ന ഒന്നാണ്. ബാലതാരമായി മികച്ച പ്രകടനമാണ് ഇതുവരെ എസ്തർ കാഴ്ചവച്ചിട്ടുള്ളത്.
ദൃശ്യത്തിന് മുമ്പ് തന്നെ സിനിമയിലേക്ക് എത്തിയ താരമാണ് എസ്തർ. അതിന് മുമ്പ് നിരവധി സിനിമകളിൽ ബാലതാര വേഷം ചെയ്തിട്ടുള്ള എസ്തറിന് അന്യഭാഷകളിലേക്ക് പോലും അവസരങ്ങൾ ലഭിക്കാൻ കാരണമായത് ജീത്തു ജോസഫിന്റെ ദൃശ്യം കൊണ്ടുതന്നെയാണ്. തെലുങ്ക്, തമിഴ് പതിപ്പുകളിൽ എസ്തർ തന്നെ ആ റോളിൽ അഭിനയിച്ചു. രണ്ടാം ഭാഗം എത്തിയപ്പോൾ കൊച്ചുകുട്ടിയിൽ നിന്ന് കൗമാരകാരിയിലേക്ക് ഉള്ള വളർച്ചയും മലയാളികൾ കണ്ടു.
രണ്ടാം ഭാഗം ഇറങ്ങുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ എസ്തറിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളും വൈറലായി മാറിയിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമായിട്ട് നിൽക്കുന്നില്ലെങ്കിലും നായികയായി ഏത് നിമിഷവും തിരിച്ചുവരവ് നടത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുമുണ്ട്. എസ്തർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സാരിയിലുള്ള ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കവർന്നിരിക്കുന്നത്. പെറ്റൽസ് ബൈ സ്വാതിയുടെ മനോഹരമായ ഡിസൈനിലുള്ള സാരിയാണ് എസ്തർ ധരിച്ചിരിക്കുന്നത്.
“ശുദ്ധവായു ശ്വസിക്കാൻ ഈസ്റ്ററിന് വീട്ടിലേക്ക് പോയി.. ഇപ്പോൾ കൊച്ചിയിൽ തിരിച്ചെത്തി, മലിനീകരണത്തെ കുറിച്ച് പറയുന്നത് നിർത്താൻ കഴിയില്ല..”, എസ്തർ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. നിന്നെ ശുദ്ധവായുവിനെ പോലെ കാണപ്പെടുന്നു എന്നാണ് എസ്തറിന്റെ കൂട്ടുകാരി ഫോട്ടോയ്ക്ക് നൽകിയ കമന്റ്. എസ്തറിന്റെ അനിയൻ എറിക് സക്കറിയയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.