ദൃശ്യം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് എസ്തർ അനിൽ. ബാലതാരമായി കരിയറിൽ ഇതുവരെ അഭിനയിച്ച എസ്തർ നായികയായി അഭിനയിക്കുന്ന സിനിമ വൈകാതെ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകരും എസ്തറിന്റെ ആരാധകരും. ഈ മാസം ഇറങ്ങിയ വരലക്ഷ്മി ശരത് കുമാർ നായികയായ വി 3 എന്ന തമിഴ് സിനിമയിലാണ് എസ്തർ അവസാനമായി അഭിനയിച്ചത്.
സിനിമയ്ക്ക് പുറത്ത് സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് എസ്തർ. ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ വരെ ചെയ്തിട്ടുള്ള എസ്തറിനെ സിനിമയിലും ചിലപ്പോൾ അത്തരം വേഷങ്ങളിൽ കാണാൻ പറ്റുമെന്ന് പ്രേക്ഷകർ കരുതുന്നുണ്ട്. അതെ സമയം സൂര്യ പ്രഭയിൽ ചുവപ്പ് ഗൗണിൽ മിന്നി തിളങ്ങി നിൽക്കുന്ന എസ്തറിന്റെ പുതിയ ഫോട്ടോസാണ് വൈറലായി കൊണ്ടിരിക്കുന്നത്.
“ദയവായി ഈ മഞ്ഞ ഭിത്തി ശീലമാക്കൂ.. വസ്ത്രം വളരെ മനോഹരമായിരുന്നു.. വെളിച്ചം നന്നായിരുന്നു..
എനിക്ക് വളരെ അത്ഭുതകരമായി തോന്നി.. അതിനാൽ എന്റെ ഉറ്റ സുഹൃത്ത് വളരെയധികം ചിത്രങ്ങൾ ക്ലിക്ക് ചെയ്ത് തന്നു..”, എസ്തർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. ചുവപ്പ് ഗൗണിൽ എസ്തറിനെ കാണാൻ വളരെ ഭംഗിയുണ്ടെന്ന് ഒരുപാട് പേരാണ് ചിത്രങ്ങൾക്ക് താഴെ കമ്മന്റുകളുമായി എത്തിയത്.
സിനിമ താരമായ ഗോപിക രമേശ് ഫോട്ടോസിന് താഴെ ലവ് എന്ന കമന്റ് ഇടുകയും ചെയ്തു. പോണ്ടിച്ചേരിയിൽ വച്ചാണ് എസ്തറിന്റെ ഫോട്ടോസ് എടുത്തിരിക്കുന്നത്.. ജാക്ക് ആൻഡ് ജില്ലായിരുന്നു മലയാളത്തിൽ എസ്തറിന്റെ അവസാനമിറങ്ങിയ സിനിമ. ദൃശ്യം രണ്ടാം ഭാഗത്തിലും എസ്തർ അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുള്ള എസ്തർ അവിടെയും നായികയായി അഭിനയിക്കാൻ സാധ്യതയുണ്ട്.