‘ആരാണ് നിന്നെ ഇങ്ങനെ ചിരിപ്പിച്ചത്!! ഹോട്ട് ലുക്കിൽ വീണ്ടും എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ

ദൃശ്യം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച കഥാപാത്രമായിരുന്നു ജോർജുകുട്ടിയും കുടുംബവും. ജോർജുകുട്ടിയുടെ ഇളയമകളായ അനുമോൾ എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ മറക്കാൻ ഇടയില്ല! ക്ലൈമാക്സ് രംഗങ്ങളിലെ ആ കഥാപാത്രം അവതരിപ്പിച്ച എസ്തറിന്റെ പ്രകടനം അത്ര ഗംഭീരമായിരുന്നു. സിനിമ തിയേറ്ററുകളിൽ വലിയ വിജയം നേടിയതോടെ എസ്തറും മലയാളികൾക്ക് പ്രിയങ്കരിയായി.

അതിന് ശേഷം എസ്തർ ആ ചിത്രത്തിന്റെ തന്നെ മറ്റുഭാഷ പതിപ്പുകളിലും അതെ കഥാപാത്രം അവതരിപ്പിച്ച അവിടെയുള്ള പ്രേക്ഷകരുടെയും മനസ്സിൽ ഇടം നേടിയതോടെ ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരാളായി എസ്തർ മാറുകയും ചെയ്തു. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് പതിപ്പുകളിലാണ് എസ്തർ അഭിനയിച്ചു. ഏഴ് വർഷങ്ങൾക്ക് ശേഷം ജോർജുക്കുട്ടിയും കുടുംബവും വീണ്ടും എത്തി.

ഒ.ടി.ടി റിലീസായി എത്തിയ രണ്ടാം ഭാഗവും ജനങ്ങൾ സ്വീകരിച്ചു. സിനിമ ഇറങ്ങിയ സമയത്ത് പ്രേക്ഷകർ ഏറ്റവും കൂടുതൽ സംസാരിച്ചത് എസ്തറിന്റെ മാറ്റമായിരുന്നു. എസ്തർ 7 വർഷം കൊണ്ട് ഒരു വലിയ പെൺകുട്ടിയായി മാറി കഴിഞ്ഞിരുന്നു. ഇപ്പോൾ ഒരു നായികയാകാനുള്ള ലുക്കിൽ എസ്തർ എത്തി കഴിഞ്ഞിട്ടുണ്ട്. വൈകാതെ തന്നെ സിനിമയിൽ അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സമൂഹ മാധ്യമങ്ങളിൽ എസ്തർ പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകരെ ഞെട്ടിക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. വെള്ള മിനി സ്കർട്ടും നീല ജീൻസും ധരിച്ചുള്ള ചിത്രങ്ങളാണ് എസ്തർ പങ്കുവച്ചത്. “യോ ബ്രോ ആരാണ് നിന്നെ ഇങ്ങനെ ചിരിപ്പിച്ചത്?” എന്ന ക്യാപ്ഷൻ നൽകിയാണ് എസ്തർ ചിരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചത്.