സിനിമയിൽ ബാലതാരമായി അഭിനയിച്ച് ജനമനസ്സുകളിൽ ഇടം നേടിയ അഭിനയത്രിയാണ് എസ്തർ അനിൽ. നിരവധി സിനിമകളിലാണ് എസ്തർ ഇതുവരെ എസ്തർ ബാലതാരമായി തിളങ്ങിയിട്ടുള്ളത്. മോഹൻലാലിൻറെ മകളായി ദൃശ്യത്തിൽ അഭിനയിച്ച ശേഷമാണ് എസ്തറിന് ഇത്രത്തോളം ഒരു പ്രേക്ഷക പിന്തുണ ലഭിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നാണ് ദൃശ്യം.
അതിന്റെ രണ്ടാം ഭാഗം കഴിഞ്ഞ വർഷം ഒ.ടി.ടിയിൽ ഇറങ്ങിയ പ്രേക്ഷരുടെ മികച്ച അഭിപ്രായം നേടിയിരുന്നു. ആ സമയത്ത് മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കാര്യമെന്ന് പറയുന്നത് താരങ്ങളുടെ രൂപമാറ്റമാണ്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലുണ്ടായിരുന്നപ്പോഴുള്ള ലുക്ക് അല്ലായിരുന്നു ആർക്കും. കൂട്ടത്തിൽ അനുമോളെ(എസ്തർ) തന്നെയാണ് മലയാളികൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത്.
എസ്തർ കുഞ്ഞുകുട്ടിയിൽ നിന്ന് വളരെ വലിയ ഒരു പെൺകുട്ടിയായി മാറിയിരുന്നു. ജീവിതത്തിലും എസ്തറിന്റെ മാറ്റങ്ങൾ സോഷ്യൽ മീഡിയയിലൂടെ മലയാളികൾ കാണുന്നുണ്ടായിരുന്നു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ എസ്തർ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു മുഴുനീള നായികയായി മലയാളികൾക്ക് അടുത്ത് തന്നെ എസ്തറിനെ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ജാക്ക് ആൻഡ് ജില്ലാണ് എസ്തറിന്റെ അവസാനമായി ഇറങ്ങിയ സിനിമ. എസ്തർ ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിൽ ചെയ്ത ഒരു നാടൻ ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹിലാൽ മൻസൂർ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഫ്‍ഷീന ഷാജഹാനാണ് സ്റ്റൈലിംഗ്. ഷഹാന സജ്ജദാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹോട്ടായിട്ടുണ്ടാലോ എന്നാണ് ആരാധക കമന്റ്.