‘ബാങ്കോക്കിൽ ആഡംബര റിസോർട്ടിൽ അവധി ആഘോഷിച്ച് നടി അഞ്ജു കുര്യൻ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ തങ്ങളുടെ ഷൂട്ടിംഗ് സമയം കഴിഞ്ഞ് അവധി ആഘോഷിക്കാൻ വേണ്ടി ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ പോകുന്ന കാഴ്ച നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. മാലിദ്വീപ്, തായ്‌ലൻഡ്, അതുപോലെ യൂറോപ്യൻ രാജ്യങ്ങളിലും താരങ്ങൾ പോകാറുണ്ട്. മലയാള സിനിമയിൽ അഭിനയിക്കുന്ന നടിനടമാരും ഇത്തരത്തിൽ വെക്കേഷൻ ആഘോഷിക്കാൻ പോകാറുണ്ട്.

നടി സാനിയ ഇയ്യപ്പൻ ഈ അടുത്തിടെ തായ്‌ലൻഡിൽ പോയിരുന്നു. ഈ കഴിഞ്ഞ ആഴ്ചയാണ് മലയാളത്തിന്റെ യൂത്ത് സൂപ്പർസ്റ്റാർ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും യു.കെയിൽ പോയത്. ഇതുപോലെ നിരവധി പേർ ഇങ്ങനെ യാത്രകൾ പോകാറുണ്ട്. നിരവധി തമിഴ്, മലയാള സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അഞ്ജു കുര്യൻ.

അഞ്ജു കുര്യൻ ഇപ്പോഴിതാ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുന്ന സ്ഥലം ഏതാണെന്ന് കണ്ടോ!! നേരത്തെ അഞ്ജു മാലിദ്വീപിൽ പോയിട്ടുണ്ട്. ഈ തവണ അഞ്ജു തിരഞ്ഞെടുത്തത് തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്കാണ്. അവിടെയുള്ള ഒരു ആഡംബര റിസോർട്ടിലാണ് ഈ തവണത്തെ വാക്കേഷന് അടിച്ചുപൊളിക്കാൻ താരം തിരഞ്ഞെടുത്തത്.

“ഔദ്യോഗികമായി അവധിക്കാല മോഡിലാണ്, ബാങ്കോക്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്വകാര്യ നഗര ആഡംബര റിസോർട്ടിനോട് പൂർണ്ണമായും പ്രണയത്തിലാണ്..”, അഞ്ജു കുര്യൻ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. സുഹൃത്ത് ഷെറിൽ ജോസാണ് അഞ്ജുവിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വളരെ സിംപിൾ ലുക്കിലാണ് അഞ്ജുവിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത്.