മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനായ ബാല. ജീവിതത്തിൽ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ അതിനോട് പൊരുതി മുന്നേറി വന്ന ഒരാളുകൂടിയാണ് ബാല. അസുഖബാധിതനായി ആശുപത്രിയിൽ കഴിയുമ്പോൾ ബാലയ്ക്ക് താങ്ങായി നിന്നൊരാൾ ആയിരുന്നു എലിസബത്ത് ഉദയൻ. ഗായിക അമൃത സുരേഷുമായി വിവാഹിതനായിരുന്ന ബാല ആ ബന്ധം വേർപിരിഞ്ഞ ശേഷമാണു എലിസബത്തിനെ ജീവിതപങ്കാളി ആക്കിയത്.
എന്നാൽ എലിസബത്ത് ഇപ്പോൾ തന്റെ കൂടെയില്ലെന്ന് ഈ അടുത്തിടെ ബാല വെളിപ്പെടുത്തിയിരുന്നു. എലിസബത്ത് തങ്കമായ ഒരാളാണ്, പക്ഷേ ഇപ്പോൾ കൂടെയില്ല. തന്റെ വിധിയാണ് എല്ലാം. താൻ എലിസബത്തിനെ ഒരു കുറ്റവും പറയില്ലെന്ന് ബാല ഈ അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അപ്പോഴും ബാലയും എലിസബത്തും ഒന്നിച്ചല്ലെന്ന് മലയാളി പ്രേക്ഷകർ അറിയുന്നത്.
ഇരുവരും തമ്മിൽ പിരിയാൻ കാരണം എന്തായിരിക്കുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇതിനിടയിലാണ് എലിസബത്ത് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച ഒരു പോസ്റ്റ് വൈറലായി മാറിയിരിക്കുന്നത്. ഇത് ബാലയ്ക്ക് ഉള്ള മറുപടി ആണോ എന്നാണ് പലരും ചോദിക്കുന്നത്. എലിസബത്തിന്റെ പോസ്റ്റ് ഇങ്ങനെ, “നമ്മുടെ ജീവിതത്തിൽ നമ്മുക്ക് സാധ്യമായതെല്ലാം ചെയ്തിട്ടുള്ള ആരെങ്കിലും ഉണ്ടാകും.
എങ്കിലും അവർക്ക് നമ്മളെ പൂജ്യമായി തോന്നിപ്പിക്കും..”, ഇതായിരുന്നു എലിസബത്ത് കുറിച്ചത്. ഇതിനായിരിക്കും എലിസബത്ത് ഇങ്ങനെ കുറിച്ചിട്ടുണ്ടാവുക എന്നാണ് ഏവരും ചിന്തിക്കുന്നത്. ബാല എലിസബത്തിനെ ചതിച്ചുവെന്നും ഡോക്ടർ പഠനം പൂർത്തിയാക്കിയിട്ടുള്ള എലിസബത്തിനെ ആ സമയത്തേക്ക് വേണ്ടി ഉപയോഗിച്ചുവെന്നുമൊക്കെ ചില ആക്ഷേപങ്ങളും ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്.