‘സിനിമ താരങ്ങൾക്ക് എന്തും ആകാം, പാവം ബ്ലോഗർമാർ ചെയ്താൽ നിയമവിരുദ്ധം..’ – പ്രതികരിച്ച് ഇ ബുൾ ജെറ്റ്
യൂട്യൂബിൽ ഞെട്ടിപ്പിക്കുന്ന തലക്കെട്ടു നൽകി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ താരങ്ങളാണ് ഇ ബുൾ ജെറ്റ് സഹോദരന്മാർ. വാൻ ലൈഫ് എന്ന കോൺസെപ്റ് കേരളത്തിൽ ആദ്യമായി കൊണ്ടുവന്ന ഇവർ ട്രാവലറിലും വാനിലും ഇന്ത്യ ഒട്ടാകെ യാത്ര ചെയ്ത യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്ത വൈറലായ താരങ്ങളാണ്. എന്നാൽ കുറച്ച് മാസം മുമ്പ് നിയമവിരുദ്ധമായ വണ്ടി മോഡിഫൈ ചെയ്ത പിഴ അടക്കാതെ ഇരുന്നതിന് എം.വി.ഡി ഇവരുടെ വണ്ടി കസ്റ്റഡിയിൽ എടുത്തിരുന്നു.
പിന്നീട് എം.വി.ഡി ഓഫീസിലേക്ക് എത്തിയ ഇവർ അവിടെ നിന്ന് ലൈവ് ഇടുകയും ഓഫീസിലെ കമ്പ്യൂട്ടർ ഉൾപ്പടെ ഉള്ള ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്‌തെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ പൊലിസിന് വിളിച്ച് പരാതിപ്പെടുകയും പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞാണ് ഇരുവർക്കും ജാമ്യം കിട്ടിയത്. അതിന് ശേഷവും ഇവർ വീഡിയോസ് പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ ദുൽഖർ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ഒരു വണ്ടി മോഡിഫൈ കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടിച്ചിട്ട് എം.വി.ഡി ഉദ്യോഗസ്ഥർ പരിശോധിച്ചില്ലെന്നും സിനിമ താരങ്ങൾ ചെയ്‌താൽ കുഴപ്പമില്ലെന്നും പാവം ബ്ലോഗർമാർ ചെയ്താൽ നിയമവിരുദ്ധമാണെന്നും ഇ ബുൾ ജെറ്റ് സഹോദരന്മാർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചു. ഇതിന് എതിരെ ഇന്ന് രാത്രി 9 മണിക്ക് അതിശക്തമായി പ്രതികരിക്കുമെന്ന് ഇവർ അറിയിച്ചു.
ആ വാഹനം കൊണ്ട് ദുൽഖർ സൽമാൻ ഡ്രിഫ്റ്റ് ചെയ്ത പല അഭ്യാസങ്ങളും കാണിച്ചപ്പോൾ അത് സമൂഹത്തിന് നല്ലതെന്നും തങ്ങൾ ചെയ്യുമ്പോൾ അത് തെറ്റായി മാറുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലായെന്നും അവർ ചോദിക്കുന്നു. പാവപ്പെട്ടവർ വണ്ടിയിൽ നിന്ന് ഉപജീവന മാർഗം നോക്കി ജീവിക്കുമ്പോൾ അവരെ ദ്രോഹിക്കുകയും ഇവരെ പോലെയുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണെന്ന് മനസ്സിലാവുന്നില്ലയെന്നും ഇ ബുൾ ജെറ്റ് സഹോദരന്മാർ കുറിച്ചു.