‘എന്റെ പ്രണയനായകൻ ഇതാണ്, നാല് വർഷമായി പ്രണയത്തിൽ..’ – കാമുകനെ പരിചയപ്പെടുത്തി നടി ദുർഗ കൃഷ്ണ
വിമാനം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ദുര്‍ഗ കൃഷ്ണ. ജീവിതത്തിലെ തന്റെ പ്രണയനായകന്റെ പേര് വെളിപ്പെടുത്തി നടി ദുര്‍ഗ കൃഷ്ണ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ താരം ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് പ്രണയ രഹസ്യം തുറന്നു പറഞ്ഞത്.
അര്‍ജുന്‍ രവീന്ദ്രനാണ് താരത്തിന്റെ ജീവിതത്തിലെ പ്രണയനായകന്‍. സോഷ്യല്‍ മീഡിയയിലൂടെ കാമുകന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. മാത്രമല്ല ദുര്‍ഗയെ പോലെ തന്നെ അര്‍ജുനും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന താരമാണ്. ഇതിന് മുമ്പും അർജുനൊപ്പമുള്ള ഫോട്ടോസ് താരം പങ്കുവെച്ചിട്ടുണ്ട്.
ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നപ്പോള്‍ ആരാധകന്റെ കാമുകന്റെ പേര് എന്താണെന്നുള്ള ചോദ്യത്തിനുള്ള മറുപടിയായണ് താരം അര്‍ജുന്‍ എന്ന മറുപടി നല്കിയത്. അര്‍ജുനൊപ്പം പങ്കിട്ട സുന്ദര നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ അന്നും ആരാധകര്‍ പ്രണയത്തിലാണോ എന്ന് കമന്റുകള്‍ നല്‍കിയിരുന്നു.
അർജുൻ തന്റെ ജീവിതത്തിൽ എല്ലാമാണെന്നാണ് ദുർഗ സ്റ്റോറിയിലൂടെ മറ്റൊരാളോട് മറുപടി നൽകിയത്. മറ്റൊരു ആരാധകർ എത്ര നാളായി പ്രണയത്തിൽ ആയിട്ടെന്ന് ചോദിച്ചപ്പോൾ നാല് വർഷമായി എന്നാണ് താരം മറുപടി നൽകിയത്. യുവ സിനിമ നിര്‍മ്മാതാവായ അര്‍ജുന്‍ ദുര്‍ഗയുടെ കരീയറിന് ഒരുപാട് സപ്പോര്‍ട്ട് നല്‍കുന്ന വ്യക്തിയാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ ദുര്‍ഗയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വിമാനം കഴിഞ്ഞ് പ്രേതം 2, കുട്ടിമാമ, ലൗ ആക്ഷൻ ഡ്രാമ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മോഹൻലാൽ ജീത്തു ജോസഫ് ഒന്നിക്കുന്ന ‘റാം’ എന്ന സിനിമയിലാണ് താരം ഇനിയും അഭിനയിക്കുന്നത്.