ഒമർ ലുലുവിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഹാപ്പി വെഡിങ്. പ്രേമത്തിലെ സഹനടന്മാരായി അഭിനയിച്ച താരങ്ങൾ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ അനു സിത്താര, ദൃശ്യ രഘുനാഥ് എന്നിവരായിരുന്നു നായികമാരായി അഭിനയിച്ചത്. അനു സിത്താര അതിന് മുമ്പ് തന്നെ സിനിമയിൽ അഭിനയിച്ചിട്ടുള്ള ഒരാളാണെങ്കിലും ദൃശ്യയുടെ ആദ്യ സിനിമയായിരുന്നു ഹാപ്പി വെഡിങ്.
ഹാപ്പി വെഡിങ്ങിലെ ദൃശ്യ എന്ന് തന്നെയായിരുന്നു താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. ആ സിനിമയുടെ രണ്ടാം പാതിയിലാണ് ദൃശ്യയെ കാണിക്കുന്നതെങ്കിലും പിന്നീട് അവസാനം വരെ താരമുണ്ടായിരുന്നു. പ്രേക്ഷകരുടെ മികച്ച അഭിപ്രായവും താരം നേടിയിരുന്നു. ഹാപ്പി വെഡിങ്ങിന് ശേഷം ദൃശ്യ റോഷൻ മാത്യു നായകനായ മാച്ച് ബോക്സ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടായിരുന്നു.
പക്ഷേ ആ സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടിരുന്നു. അതിന് ശേഷം ദൃശ്യയെ പ്രേക്ഷകർ കാണുന്നത് തെലുങ്ക് ചിത്രമായ ഷാദി മുബാറകിലാണ്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ മാച്ച് ബോക്സ് എന്ന സിനിമയ്ക്ക് ശേഷം ദൃശ്യ അഭിനയിക്കുന്നത്. ജയസൂര്യ നായകനായ ജോൺ ലൂഥർ എന്ന സിനിമയിൽ ദൃശ്യ അദ്ദേഹത്തിന്റെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.
ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ ആരാധകർ കൂടിയ ദൃശ്യ ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ദുബായിലെ ഒരു മരുഭൂമിയിൽ ഹബീബി പെൺകുട്ടികളെ പോലെ പൊളി ലുക്കിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. അമൃത ലക്ഷ്മിയുടെ സ്റ്റൈലിങ്ങിൽ മിഥുൻ മോഹനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.ദി കോട്ടൺ മില്ലിന്റെ ഔട്ട്.ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.