February 27, 2024

‘സ്വാമിനി ദിയാനന്ദമായി!! വേറിട്ട മേക്കോവറിൽ ഞെട്ടിച്ച് ബിഗ് ബോസ് താരം ദിയ സന..’ – ഫോട്ടോസ് കാണാം

ഇന്ത്യയിൽ തന്നെ ഒരുപാട് ആരാധകർ ഉള്ള ഒരു റിയാലിറ്റി ഷോ ആണ് ബിഗ്‌ ബോസ്. ഹിന്ദിയിൽ സൽമാൻ ഖാനും തമിഴിൽ ഉലകനായകൻ കമൽഹാസനും മലയാളത്തിൽ മോഹൻലാലും അവതാരകരായുള്ള ഏറെ ശ്രദ്ധേയമായ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ്‌ ബോസ്. ബിഗ്‌ ബോസ് സീസൺ വണ്ണിൽ മത്സരാർത്ഥിയായി മലയാളികൾക്ക് സുപരിചിതയായ താരം ആണ് ദിയ സന. മോഡലിംഗ് രംഗത്തും അവതാരകയായും മലയാളികൾക്ക് മുമ്പിൽ താരം സുപരിചിതയാണ്.

സാബു വിജയിയായ ബിഗ്‌ ബോസ് സീസൺ വണ്ണിൽ മനോജ്, ഡേവിഡ്, ശ്രീലക്ഷ്മി, ശ്വേത മേനോൻ, അനൂപ് ചന്ദ്രൻ, രഞ്ജിനി ഹരിദാസ്, അർച്ചന ശുശീലൻ, ശ്രീനിഷ്, പേർളി മണി, തുടങ്ങിയ താര നിരയിൽ ദിയ സനയും ഉണ്ടായിരുന്നു, നാല്പത്തിരണ്ടു ദിവസങ്ങൾ താരം ബിഗ്‌ ബോസിൽ പുറത്താകാതെ നിൽക്കാനും പറ്റിയിട്ടുണ്ട്. തൊണ്ണൂറ്റിയെട്ടു ദിവസങ്ങൾ പിന്നിട്ട സാബു മോനാണ് വിജയിച്ചത്.

ഒരുപാട് സാമൂഹിക പ്രശ്നങ്ങളിൽ സ്വന്തം അഭിപ്രായം രേഖപെടുത്താറുള്ള ഒരു താരം കൂടിയാണ് ദിയ സന. ചില വിവാദ പരാമർശങ്ങൾ താരം പറഞ്ഞിട്ടുണ്ട്. കുറച്ച് നാൾ മുമ്പ് ബസിൽ വച്ച് ദിയ സനയുമായി ബന്ധപ്പെട്ട ഒരു വര്ധത വന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ നേടിയിട്ടുള്ള താരം കൂടിയാണ് ദിയ സന. ഒമർ ലുലുവിന്റെ നല്ല സമയം എന്ന സിനിമയിലൂടെ സഹസംവിധായകയായും ദിയ തിളങ്ങി.

ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. “സ്വാമിനി ധിയാനന്ദമയി”, എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്വാമിനിയുടെ വേഷപ്പകർപ്പിൽ അതീവ ഗ്ലാമറസ് ആയി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഗ്രാഫർ ആയ എസ്രാ സക്കറിയ ആണ് താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.