December 11, 2023

‘നീലയിൽ ഹോട്ട് ലുക്കിൽ കൃഷ്ണകുമാറിന്റെ മകൾ ദിയ, ചെക്കൻ തേച്ചിട്ട് പോയല്ലേയെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

സിനിമയിലെയും സീരിയലുകളിലെയും താരകുടുംബങ്ങളിലെ വിശേഷങ്ങൾ അറിയാൻ മലയാളി പ്രേക്ഷകരും എന്നും താല്പര്യം കാണിക്കാറുണ്ട്. പലർക്കുമിപ്പോൾ സ്വന്തമായി യൂട്യൂ.ബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ മിക്കവരുടെയും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ പോലും പ്രേക്ഷകർക്ക് അറിയാൻ പറ്റാറുണ്ട്. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്.

നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാർ സിനിമയിൽ വന്നിട്ട് 30 വർഷങ്ങൾക്ക് അടുത്തായി. പല തരത്തിലുള്ള വിശേഷങ്ങൾ കൃഷ്ണകുമാർ ചെയ്തിട്ടുമുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും സിനിമയിലേക്ക് തന്നെ എത്തുന്നുണ്ട്. മൂത്തമകൾ അഹാന സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു നായികാ നടിയാണ്. അതുപോലെ മൂന്നാമത്തെ മകൾ ഇഷാനിയും സിനിമയിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഇവരെ കൂടാതെ രണ്ട് പെണ്മക്കൾ വേറെയുമുണ്ട് കൃഷ്ണകുമാറിന്. അതിൽ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ നല്ലയൊരു നർത്തകിയാണ്. സമൂഹ മാധ്യമങ്ങളിൽ ദിയയുടെ ഡാൻസ് വീഡിയോസ് വളരെ പെട്ടന്ന് വൈറലാവാറുണ്ട്. ദിയയും കാമുകനും തമ്മിലുള്ള ഡാൻസ് വീഡിയോസാണ് കൂടുതലായി ശ്രദ്ധനേടിയിട്ടുള്ളത്. പക്ഷേ ഈ അടുത്തിടെ ദിയയും കാമുകനും തമ്മിൽ പിരിഞ്ഞ് വാർത്തകൾ വന്നിരുന്നു.

വീട്ടുകാരെ അല്ലാതെ വേറെ ആരെയും വിശ്വസിക്കരുത് എന്ന ദിയയുടെ മറുപടിയാണ് വാർത്തകൾക്ക് കാരണമായത്. അതേസമയം ദിയ പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. നീല നിറത്തിലെ ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങിയിരിക്കുന്ന ഫോട്ടോസാണ് ദിയ പങ്കുവച്ചിരിക്കുന്നത്. ചെക്കൻ തേച്ചിട്ട് പോയല്ലേയെന്ന് കമന്റുകൾ വരികയും ചെയ്തിട്ടുണ്ട്. പുതിയ കാമുകനെ തേടുന്നുണ്ടോ എന്നും ചിലർ കമന്റിലൂടെ മോശമായി ചോദിച്ചിട്ടുണ്ട്.