‘ചേച്ചി അഹാനയെ ഓവർടേക്ക് ചെയ്‌ത്‌ ദിയ, വിവാഹത്തിന്റെ തീയതി സൂചിപ്പിച്ച് താരം..’ – ഇത് ഉറപ്പിക്കട്ടെ എന്ന് ആരാധകർ

കേരളത്തിൽ വലിയ ഫോളോവേഴ്സ് ഉള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്. ഇതിൽ കൃഷ്ണകുമാറും മൂത്തമകൾ അഹാന സിനിമയിലൂടെയാണ് സുപരിചിതരായതെങ്കിൽ അമ്മ സിന്ധുവും മറ്റു മൂന്ന് മക്കളും സോഷ്യൽ മീഡിയയിലൂടെയാണ്‌ സുപരിചിതരായത്. എല്ലാവരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് കൂടിയാണ്.

അഹാന കഴിഞ്ഞാൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ആരാധകരുള്ളത് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയ്ക്കാണ്. ദിയ ഡാൻസ് റീൽസുകൾ പങ്കുവച്ചാണ് മലയാളികളുടെ ശ്രദ്ധനേടിയിട്ടുള്ളത്. നല്ലയൊരു നർത്തകിയാണ് ദിയ. നാല് പേരിൽ നന്നായി നൃത്തം ചെയ്യുന്നതും ദിയ തന്നെയാണ്. സ്വകാര്യ ജീവിതവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഒരാളാണ് ദിയ. അതിന്റെ പണിയും ദിയയ്ക്ക് കിട്ടിയിട്ടുണ്ട്.

ആദ്യ കാമുകനുമായി വേർപിരിഞ്ഞപ്പോൾ അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. അധികം വൈകാതെ തന്നെ മറ്റൊരു യുവാവുമായി ദിയ പ്രണയത്തിലാവുകയും ചെയ്തു. ദിയയുടെ അടുത്ത സുഹൃത്ത് കൂടിയായ അശ്വിൻ ഗണേഷ് താരത്തിന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. രണ്ടാമതും പ്രണയത്തിലായ ശേഷം ദിയ കുറച്ചുകൂടി സജീവമായി സമൂഹ മാധ്യമങ്ങളിൽ നിൽക്കാൻ തുടങ്ങി.

വിവാഹം ഉടനെ ഉണ്ടായിരിക്കില്ല എന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. ഇപ്പോഴിതാ ചേച്ചി അഹാനയ്ക്ക് മുമ്പ് വിവാഹത്തിന്റെ സൂചനകൾ തന്നിരിക്കുകയാണ് ദിയ. സെപ്തംബർ 2024 എന്ന ക്യാപ്ഷനിൽ എഴുതി അശ്വിൻ ഒപ്പമുള്ള ഒരു ഫോട്ടോ ദിയ പങ്കുവച്ചിരിക്കുകയാണ്. വിവാഹത്തിന്റെ തീയതിയാണോ ഇതെന്നും ഇത് ഉറപ്പിക്കുമോ എന്നുമൊക്കെ ആരാധകർ ചോദിക്കുന്നത്. എന്തായാലും എന്താണ് ഡേറ്റിന്റെ പ്രതേകത എന്ന് ദിയ തന്നെ വെളിപ്പെടുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.