സിനിമ രംഗത്തുള്ളതിൽ വച്ച് ഒരുപാട് ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യയും നാല് പെണ്മക്കൾക്കും സമൂഹ മാധ്യമം എങ്ങനെ ഉപയോഗിക്കണമെന്ന് മറ്റുള്ളവർക്ക് ഒരു പാഠവും നൽകുന്നുണ്ട്. മൂത്തമകൾ അഹാന സിനിമയിലൂടെ സുപരിചിതയായ ശേഷം തന്റെ അനിയത്തിമാരെയും മലയാളികൾക്ക് സുപരിചിതരാക്കാൻ ടിക്-ടോക്, ഇൻസ്റ്റാഗ്രാമിലൂടെ വഴി ഒരുക്കിയിട്ടുണ്ട്.
കൃഷ്ണകുമാറിന്റെ മക്കളിൽ എപ്പോഴും അച്ഛനൊപ്പം കാണാറുള്ള ഒരാളാണ് ദിയ കൃഷ്ണ. അച്ഛൻ ഇലക്ഷന് നിന്നപ്പോൾ പോലും വോട്ട് അഭ്യർത്ഥിച്ച് എപ്പോഴും ഒപ്പമുണ്ടായിരുന്നതും ദിയ ആയിരുന്നു. പലപ്പോഴും വിവാദങ്ങളിലും ദിയ പെട്ടിട്ടുണ്ട്. കാമുകനായുള്ള വേർപിരിയൽ ഈ വർഷം വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത ആയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുന്ന ഒരു വീഡിയോ ദിയ പങ്കുവച്ചിരിക്കുകയാണ്.
അതിൽ ഒരാൾ ട്രാൻസ് ജൻഡറായിട്ടുള്ള സുഹൃത്തുക്കളുണ്ടോ എന്ന് ചോദിച്ചിരുന്നു. അതിന് ദിയ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. “എന്തുകൊണ്ട് അവരുമായി കംഫോർട്ടബിൾ ആയിക്കൂടാ? അവരും നമ്മളെ പോലെ തന്നെ ഒരു മനുഷ്യരാണ്. ഞാനൊരു ആണുമായും പെണ്ണുമായും കംഫോർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് അവരുമായി കംഫോർട്ടബിളായികൂടാ.. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്.
ശരത് കുമാർ ചെയ്ത റോൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. ബാംഗ്ലൂരിൽ വച്ചാണ് ഞാൻ ആദ്യമായി ട്രാൻസ് ജൻഡേഴ്സിനെ കാണുന്നത്. എവിടെ വച്ച് കണ്ടാലും ഞാൻ അവരുടെ അനുഗ്രഹം വാങ്ങാറുണ്ട്. അവരുടെ അനുഗ്രഹത്തിന് വലിയ ശക്തിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഗേസുഹൃത്തുക്കളുമുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ 99 ശതമാനവും മലയാളി പയ്യന്മാരാണ് ഇവരെ കളിയാക്കുന്നത് കണ്ടിട്ടുള്ളത്. എനിക്ക് പേർസണലി ഒരു ബെസ്റ്റ് ഫ്രണ്ട് ഗേയായിട്ട് ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് പലരോടും പറഞ്ഞിട്ടുണ്ട്.
എനിക്ക് ഭയങ്കര ആഗ്രഹമാണ് ഒരു ഗേബെസ്റ്റ് ഫ്രണ്ട് വേണമെന്നുള്ളത്. ഒരു പെൺസുഹൃത്തിനോട് പറയുന്നത് പോലെ നമ്മുക്ക് എല്ലാം അവരോട് പറയാം. വളരെ ക്യൂട്ട് ആയിരിക്കും അത്.. എനിക്ക് അത് ഇഷ്ടമാണ്..”, ദിയ തന്റെ ചാനലിലൂടെ പറഞ്ഞു. ഇത് കൂടാതെ താൻ ഈ വർഷം ചെയ്ത ഏറ്റവും നല്ല കാര്യം കാമുകനായുള്ള ബ്രേക്ക് അപ്പാണെന്നും ദിയ പറഞ്ഞിരുന്നു. നേരത്തെ ഇരുവരും ഒരുമിച്ച് യാത്രകൾ ചെയ്യുകയും റീൽസ് ചെയ്യുകയുമൊക്കെ ചെയ്തിരുന്നു.