‘ജിമ്മിൽ നിന്ന് ട്രെൻഡിങ് പാട്ടിന് ഡാൻസ് കളിച്ച് ദിയ കൃഷ്ണ, വൗ എന്ന് അഹാന..’ – വീഡിയോ കാണാം

നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ നാല് പെൺകുട്ടികളും സോഷ്യൽ മീഡിയയിലുള്ളവർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല! മൂത്തമകൾ അഹാന ഉൾപ്പടെ കൃഷ്ണകുമാറിന്റെ നാല് പെൺമക്കൾക്കും സമൂഹ മാധ്യമങ്ങളിൽ ധാരാളം ആരാധകരാണ് ഉള്ളത്. നാലുപേർക്കും സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അതിലൂടെ പല ടൈപ്പ് വീഡിയോസും പോസ്റ്റ് ചെയ്യാറുണ്ട്.

മിക്കപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ വീഡിയോസ് ഇടംപിടിക്കാറുണ്ട്. കൂട്ടത്തിൽ അഹാനയുടെ തൊട്ടുതാഴത്തെ അനിയത്തി ദിയ കൃഷ്ണ കൂടുതലും ഡാൻസ് വിഡിയോസാണ് ആരാധകർക്ക് ഒപ്പം പങ്കുവെക്കാറുള്ളത്. 10 ലക്ഷത്തിന് അടുത്ത് ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ദിയ റീൽസ് വീഡിയോയും പോസ്റ്റ് ചെയ്യാറുണ്ട്. റീൽസിലെ ട്രെൻഡിങ് പാട്ടുകൾക്ക് ദിയയും ചുവടുവെക്കാറുണ്ട്.

അത്തരത്തിൽ റീൽസിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ‘ജുഗ്നു’ എന്ന ഹിന്ദി സോങ്ങിന് ജിമ്മിൽ നിന്ന് നൃത്തം ചെയ്തിരിക്കുകയാണ് ദിയ കൃഷ്ണ. ജിം ഡ്രെസ്സിൽ ഈ പാട്ടിന് ഡാൻസ് ചെയ്യുന്ന അധികം വീഡിയോസ് ഒന്നും വന്നിട്ടില്ല. അതുകൊണ്ട് തന്നെ വെറൈറ്റി ആയതുകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അഹാന ദിയയുടെ ഡാൻസ് കണ്ടിട്ട് ‘വൗ’ എന്ന കമന്റാണ് ഇട്ടത്.

എന്നാൽ മോശം കമന്റ് ഇട്ട ഒരാൾക്ക് അതെ നാണയത്തിൽ തിരിച്ചു മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട് ദിയ. “ചതിക്കാത്ത ചന്തുവിലെ കത്തി കൊണ്ടിറങ്ങിയിരുന്നെങ്കിൽ ഇതൊന്നും കാണേണ്ടി വരൂലായിരുന്നു..” എന്ന ഒരാൾ കമന്റ് ഇട്ടു. “എനിക്ക് അപ്പോഴേ 6 വയസ്സുണ്ട്..” എന്നായിരുന്നു ദിയയുടെ മറുപടി. കൂടുതൽ പേരും നല്ല കമന്റുകളാണ് ഡാൻസിനെ കുറിച്ച് ഇട്ടിട്ടുള്ളത്.

CATEGORIES
TAGS