താരകുടുംബങ്ങളിൽ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന ഒരു കുടുംബമാണ് നടൻ കൃഷ്ണൻ കുമാറിന്റേത്. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. മൂത്തമകൾ അഹാന ഇതിനോടകം സിനിമയിൽ താരമായി കഴിഞ്ഞു. 2014-ലാണ് അഹാന സിനിമയിലേക്ക് എത്തുന്നത്. അഹാന വന്ന ശേഷമാണ് കൃഷ്ണകുമാറിന്റെ മറ്റ് മക്കളെ കുറിച്ചും മലയാളികൾ അറിഞ്ഞ് തുടങ്ങുന്നത്.
ലോക്ക് ഡൗൺ നാളുകളിലാണ് ഇവരിൽ ഭൂരിഭാഗം പേരും മലയാളികൾക്ക് സുപരിചതരായി മാറിയത്. അഹാന ഇവർക്ക് ഒപ്പമുള്ള ടിക്-ടോക് വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. അതിന് ശേഷം ഓരോ ആളുകൾക്കും സോഷ്യൽ മീഡിയയിൽ ആരാധകരെ ലഭിച്ചു. ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിങ്ങനെയാണ് അഹാനയുടെ അനിയത്തിമാരുടെ പേര്. ഇതിൽ ഇഷാനിയും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
കൂട്ടത്തിൽ ഡാൻസിലൂടെ ആരാധാകരെ നേടിയ താരമാണ് ദിയ കൃഷ്ണ. തകർപ്പൻ ഡാൻസ് വീഡിയോസാണ് ദിയ മിക്കപ്പോഴും പോസ്റ്റ് ചെയ്തിട്ടുള്ളത്. സഹോദരിമാർക്ക് ഒപ്പവും സുഹൃത്തുകൾക്ക് ഒപ്പവുമെല്ലാം ദിയ ഡാൻസ് ചെയ്ത വീഡിയോസ് ഇടാറുണ്ട്. ആൺ സുഹൃത്തായ വൈഷ്ണവിന് ഒപ്പമാണ് കൂടുതൽ ഡാൻസ് റീൽസ് ദിയ പങ്കുവച്ചിട്ടുള്ളത്. ഇത് കൂടാതെ ധാരാളം ഫോട്ടോ ഷൂട്ടുകളും ദിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ദിയയും അനിയത്തിയായ ഇഷാനിയും സുഹൃത്തുകൾക്ക് ഒപ്പം ‘ഹാലോവീൻ’ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലാണ് ഇത് കൂടുതലായി ആഘോഷിക്കുന്നത്. ഒക്ടോബർ 31-നാണ് ഇത് ആഘോഷിക്കുന്നത്. പേടിപ്പെടുത്തുന്ന വസ്ത്രങ്ങളും മേക്കപ്പിട്ടും അതിന്റെ ചിത്രങ്ങളാണ് ദിയയും ഇഷാനിയുമൊക്കെ പങ്കുവച്ചിരിക്കുന്നത്.