February 27, 2024

‘ചേച്ചിയേക്കാൾ ഗ്ലാമറസായി അനിയത്തി!! ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ദിയ കൃഷ്ണ..’ – വീഡിയോ വൈറൽ

സിനിമ-സീരിയൽ താരവും രാഷ്ട്രീയ പ്രവർത്തകനുമായ ഒരാളാണ് നടൻ കൃഷ്ണകുമാർ. മുപ്പത് വർഷത്തിന് അടുത്ത് സിനിമയിൽ സജീവമായി നിൽക്കുന്ന കൃഷ്ണകുമാറിന്റെ മക്കളും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന സിനിമയിൽ നായികയായി അഭിനയിച്ച് തിളങ്ങി നിൽക്കുന്ന ഒരാളാണ്. അഹാനയാണ് തന്റെ അനിയത്തിമാരെയും മലയാളികൾക്ക് സുപരിചിതരാക്കിയത്.

നാല് പെണ്മക്കളാണ് കൃഷ്ണകുമാറിനുള്ളത്. ഇതിൽ അഹാന ഉൾപ്പടെയുള്ള നാല് പേരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവും വീഡിയോ ബ്ലഗോമാരാണ്. ഇൻഫ്ലുവൻസേഴ്സ് എന്നാണ് ഇവരെ അറിയപ്പെടുന്നത്. അഹാന, അനിയത്തിമാരായ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർക്ക് പുറമെ അമ്മ സിന്ധു കൃഷ്ണയും സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്തമായ വീഡിയോസിലൂടെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

കൂട്ടത്തിൽ ഡാൻസ് വീഡിയോസ് ചെയ്ത താരമായി മാറിയ ഒരാളാണ് ദിയ കൃഷ്ണ. കുട്ടിക്കാലം മുതൽ ഡാൻസ് പഠിച്ചിട്ടുള്ള ദിയ കൂടുതലും ഫാസ്റ്റ് നമ്പർ ഡാൻസുകളാണ് ചെയ്യാറുള്ളത്. ഡാൻസിന്റെ മാത്രമല്ല അല്ലാതെ യാത്രകൾ പോകുന്നതിന്റെയും മറ്റു വിശേഷങ്ങളുമെല്ലാം ദിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് കൂടാതെ ദിയ മോഡലിംഗും ചെയ്യുന്നുണ്ടെന്ന് ഫോട്ടോഷൂട്ടുകളിൽ നിന്ന് വ്യക്തമാണ്.

അത്തരത്തിൽ ദിയയുടെ ഒരു മോഡലിംഗ് ഗ്ലാമറസ് ഫോട്ടോഷൂട്ട് ആണ് ആരാധകർ കണ്ട് ഞെട്ടിയിരിക്കുന്നത്. ഇത്തരം ഒരു വേഷത്തിൽ ദിയയെ അധികം കണ്ടിട്ടില്ല. അനന്ദു പി.ബിയാണ് വീഡിയോയും ഫോട്ടോസും എടുത്തിരിക്കുന്നത്. അമല ബ്രഹ്മാനന്ദനാണ് ദിയയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. സാന്റിണിയുടെ മനോഹരമായ ഔട്ട്.ഫിറ്റിലാണ് ദിയ ഷൂട്ട് എടുത്തിരിക്കുന്നത്.