December 11, 2023

‘എന്ത് ഭംഗിയാണ് ഇങ്ങനെ കാണാൻ!! ബ്രൈഡൽ സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ദിവ്യ പിള്ള..’ – ഫോട്ടോസ് വൈറൽ

ഫഹദ് ഫാസിൽ ഡബിൾ റോളിൽ അഭിനയിച്ച് ശ്രദ്ധനേടിയ ഒരു ചിത്രമായിരുന്നു അയാൾ ഞാനല്ല. നടൻ വിനീത് സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ്, പ്രകാശൻ എന്ന റോളിലും ഫഹദായിട്ടും തന്നെ അഭിനയിച്ച ചിത്രമായിരുന്നു. ആ ചിത്രത്തിലൂടെ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് നടി ദിവ്യ പിള്ള. 2015-ലാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നത്.

ആദ്യ സിനിമയ്ക്ക് ശേഷം ദിവ്യയ്ക്ക് കൂടുതൽ അവസരങ്ങൾ വന്നെത്തി. തൊട്ടടുത്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി ദിവ്യ അഭിനയിച്ചു. ഊഴം എന്ന ജീത്തു ജോസഫ് ചിത്രത്തിലായിരുന്നു ദിവ്യ പൃഥ്വിരാജിന്റെ നായികയായത്. മാസ്റ്റർ പീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, സേഫ് തുടങ്ങിയ മലയാള സിനിമകളിൽ ദിവ്യ പിള്ള അഭിനയിച്ചിട്ടുണ്ട്. മലയാളി ആണെങ്കിലും ദിവ്യ ജനിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്.

എയർലൈൻ സ്റ്റാഫ് മെമ്പറായി ജോലി ചെയ്തിരുന്ന ദിവ്യ അഭിനയ മോഹംകൊണ്ടാണ് അത് വിട്ടിട്ട് സിനിമയിലേക്ക് എത്തുന്നത്. ചാനൽ ഷോകളിൽ വിധികർത്താവായും മെന്ററയുമെല്ലാം ദിവ്യ വന്നിട്ടുണ്ട്. ടോവിനോ തോമസിന് ഒപ്പമുള്ള കള. അനൂപ് മേനോന്റെ ഈ കഴിഞ്ഞ മസമിറങ്ങിയ കിംഗ് ഫിഷ് എന്നിവയാണ് ദിവ്യയുടെ അവസാനം റിലീസായ സിനിമകൾ. വിജയ് സേതുപതിയുടെ കെ.ആർ.കെയിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.

ഷഫീഖിന്റെ സന്തോഷമാണ് ദിവ്യയുടെ അടുത്ത സിനിമ. ഇൻസ്റ്റാഗ്രാമിൽ സജീവമായ ദിവ്യയുടെ സാരിയിലുള്ള മനോഹരമായ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ജിയോനെ മാരീ എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ സാരിയാണ് ദിവ്യ ധരിച്ചിരിക്കുന്നത്. രജി ഭാസ്കറാണ് ചിത്രങ്ങൾ എടുത്തത്. ജ്യോതി ബുട്ടോളയാണ് ദിവ്യയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിസുന്ദരിയെന്നാണ് ആരാധകർ ഇട്ട കമന്റ്.