‘ഇതാര് ഇത്തിക്കര പക്കിയുടെ പെങ്ങളോ!! സ്റ്റൈലിഷ് മേക്കോവറിൽ ദിൽഷ പ്രസന്നൻ..’ – ഏറ്റെടുത്ത് ആരാധകർ

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയും പിന്നീട് ഏഷ്യാനെറ്റിലെ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തി അതിന്റെ ടൈറ്റിൽ വിന്നറായി മാറുകയും ചെയ്ത ഒരാളാണ് ദിൽഷ പ്രസന്നൻ. മലയാള ബിഗ് ബോസ് സീസണുകളിലെ ആദ്യത്തെ വനിത വിജയിയാണ് ദിൽഷ. ആ പ്രതേകതയും ദിൽഷയുടെ വിജയത്തിനുണ്ട്. മികച്ച പ്രകടനം കാഴ്ചവച്ചാണ് ദിൽഷ ഫൈനലിൽ എത്തിയത്.

ദിൽഷ വിജയിയായപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. നേരത്തെ പുറത്താക്കപ്പെട്ട റോബിന്റെ ആരാധകർ കാരണമാണ് ദിൽഷ വിജയിയായതെന്ന് പലരും പറഞ്ഞിരുന്നു. ദിൽഷയും റോബിനും തമ്മിൽ വിവാഹിതരാകുമെന്ന് റോബിന്റെ ആരാധകർ കരുതിയിരുന്നു. ഷോയിൽ ഉണ്ടായിരുന്നപ്പോൾ തന്നെ ദിൽഷ വിവാഹം ആലോചിക്കാതെ തീരുമാനിക്കാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നു.

ഷോ കഴിഞ്ഞപ്പോൾ ഇരുവരും തമ്മിലുള്ള സൗഹൃദം പോലും അവസാനിപ്പിച്ചിരുന്നു. റോബിൻ അതിന് ശേഷം മറ്റൊരു പെൺകുട്ടിയുടെ പിന്നാലെ പോവുകയും ചെയ്തിരുന്നു. ദിൽഷ തന്റെ ഡാൻസ് പരിപാടികളുമായി മുന്നോട്ട് പോവുകയാണ്. ഏഷ്യാനെറ്റിലെ തന്നെ ഡാൻസിംഗ് സ്റ്റാർസ് എന്ന പ്രോഗ്രാമിലെ മത്സരാർത്ഥിയാണ് ദിൽഷ ഇപ്പോൾ. ഈ കഴിഞ്ഞ ആഴ്ചയാണ് ആ ഷോ ആരംഭിച്ചത്.

അതേസമയം സമൂഹ മാധ്യമങ്ങളിൽ ദിൽഷ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ഒരു ഫോട്ടോയിൽ ദിൽഷ കാല് ഭിത്തിയിൽ പൊക്കി വച്ചുനിൽകുന്നതാണ്. ഇത് കണ്ടിട്ട് ഇത്തിക്കര പക്കിയുടെയോ ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയുടെയോ പെങ്ങളാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. വിപിൻ നായരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ലേഡീസ് പ്ലാനറ്റ് ആണ് കോസ്റ്റിയൂം.