ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യാറുള്ള ഒരു ബ്രഹ്മണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒട്ടുമിക്ക മലയാളികളും കാണാൻ താല്പര്യം കാണിക്കുന്ന ഷോയുടെ നാല് സീസണുകൾ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തികൾ മത്സരാർത്ഥികളായി എത്തുന്ന ഷോയിൽ വീറും വാശിയും വാക്ക് പോരും വിവാദങ്ങളുമൊക്കെ ധാരാളമായി സംഭവിക്കാറുണ്ട്.
ഈ കഴിഞ്ഞ ബിഗ് ബോസ് ഷോയിൽ ടൈറ്റിൽ വിന്നറായി മാറിയ ആളാണ് നർത്തകിയായ ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിത വിജയിയായിരുന്നു ദിൽഷ. ദിൽഷ വിജയിയായപ്പോഴും ചില വിവാദങ്ങളുണ്ടായിരുന്നു. ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള ടാസ്കുകൾ വിജയിച്ച് നേരിട്ട് ഫൈനലിലേക്ക് എത്തിയ ദിൽഷ വിജയിയാകാൻ അർഹയല്ല എന്നായിരുന്നു വാദം.
നേരത്തെ പുറത്തായ ഒരു മത്സരാർത്ഥിയുടെ ആരാധകർ കാരണമാണ് ദിൽഷ വിജയിച്ചതെന്നായിരുന്നു ആരോപണം. വിജയിയായ ശേഷമുള്ള ചില പ്രതികരണങ്ങളും കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. പിന്നീട് ഇടയ്ക്കിടെ ദിൽഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിലെ തന്നെ ഡാൻസിംഗ് സ്റ്റാർസിലെ മത്സരാർത്ഥിയാണ് ദിൽഷ പ്രസന്നൻ.
ക്രിസ്തുമസ് പ്രമാണിച്ച് ദിൽഷ ചെയ്ത ഒരു വെറൈറ്റി ഫോട്ടോ ഷൂട്ടാണ് വൈറലാവുന്നത്. ചുവപ്പ് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് ദിൽഷ ഷൂട്ട് എടുത്തിരിക്കുന്നത്. ഷോയിൽ നിമിഷയെ വിമർശിച്ച ദിൽഷ തന്നെയാണോ ഇത്രയും ഗ്ലാമറസ് ലുക്കിൽ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് തോന്നി പോകും. ആരിഫ് എ.കെയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ടിയാന ഡിസൈനേഴ്സിന്റെ ഔട്ട് ഫിറ്റാണ് ദിൽഷ ധരിച്ചിരിക്കുന്നത്.