December 2, 2023

‘ബിഗ് ബോസ് സമ്മാന തുക കൊണ്ട് ബെൻസ് വാങ്ങിയോ? വീഡിയോ പങ്കുവച്ച് ദിൽഷ..’ – അമ്പരന്ന് ആരാധകർ

ബിഗ് ബോസ് എന്ന ബ്രഹ്മണ്ഡ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്റെ നാലാമത്തെ സീസൺ ഈ കഴിഞ്ഞ മാസമാണ് അവസാനിച്ചത്. പല പ്രമുഖരും പങ്കെടുത്ത മത്സരത്തിൽ വിജയിയായത് ദിൽഷ പ്രസന്നൻ എന്ന നർത്തകിയായിരുന്നു. ഏറെ നാടകീമായ മുഹൂർത്തങ്ങളിലൂടെയാണ് അതിന് ശേഷം ദിൽഷ കടന്നുപോയത്. ദിൽഷ ടൈറ്റിൽ വിജയിക്കാൻ അർഹയായല്ല എന്ന താരത്തിൽ പ്രചാരണങ്ങളും ഇറങ്ങിയിരുന്നു.

ആ സംഭവങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെയാണ് ദിൽഷയും സഹമത്സരാർത്ഥിയായിരുന്ന റോബിനും തമ്മിൽ വിവാദങ്ങൾ ഉണ്ടാവുന്നത്. ബിഗ് ബോസിൽ നിന്ന സമയത്ത് തന്നെ റോബിൻ ദിൽഷയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞിരുന്നു. ഷോയിൽ നിന്ന് മറ്റൊരു കാരണത്താൽ അപ്രതീക്ഷിതമായി പുറത്തായ റോബിന്റെ ആരാധകർ കാരണമാണ് ദിൽഷ ബിഗ് ബോസ് വിജയിയാകാൻ കാരണമായതെന്ന് ചില അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.

ഷോ കഴിഞ്ഞതോടെ ദിൽഷയും റോബിനും ഒന്നിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഷോയിൽ ഉണ്ടായിരുന്ന സമയത്ത് തന്നെ ദിൽഷ റോബിനോട് സൗഹൃദം മാത്രമേ ഉള്ളുവെന്ന് പറഞ്ഞിരുന്നു. ഫിനാലെ കഴിഞ്ഞിറങ്ങിയ റോബിന്റെ വീട്ടുകാർ ദിൽഷയ്ക്ക് എതിരെ സംസാരിച്ചെന്നും റോബിന്റെ ആരാധകർ മോശം കമന്റുകൾ ഇടുന്നുണ്ടെന്നും പറഞ്ഞ് വീഡിയോ ഇട്ടിരുന്നു. അതും ഏകദേശം കെട്ടടങ്ങിയിരിക്കുകയാണ്.

ദിൽഷ പുതിയതായി പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ദിൽഷ ബെൻസിന്റെ എസ്.എൽ.സിക്കുള്ളിൽ ഇരിക്കുന്ന ഒരു വീഡിയോയാണ് പോസ്റ്റ് ചെയ്തത്. ബിഗ് ബോസ് വിജയി ആയപ്പോൾ കിട്ടിയ തുക കൊണ്ട് ബെൻസ് വാങ്ങിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഇത് ദി മോട്ടോർ വാഗൺ എന്ന കമ്പനിയുടെ പ്രൊമോഷൻ വേണ്ടി ചെയ്തതാണെന്നും കമന്റുകളുണ്ട്. ദിൽഷ പോസ്റ്റിൽ ഇത് സൂചിപ്പിക്കാത്തതാണ് ആരാധകരുടെ സംശയങ്ങൾക്ക് കാരണമായത്.

View this post on Instagram

A post shared by Dilsha Prasannan (@dilsha__prasannan__)