ബിഗ് ബോസ് എന്ന നമ്പർ വൺ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്റെ നാല് സീസണുകൾ പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്. നാല് സീസണുകൾ നടന്നെങ്കിലും മൂന്ന് എണ്ണത്തിൽ മാത്രമേ വിജയിയെ സാധിച്ചിരുന്നോള്ളു. രണ്ടാമത്തെ സീസൺ നടന്ന സമയത്ത് ലോക്ക് ഡൗൺ വരികയും പാതിവഴിയിൽ നിർത്തേണ്ടി വരികയും ചെയ്തു. ലാസ്റ്റ് സീസൺ ഈ അടുത്തിടെയായിരുന്നു അവസാനിച്ചിരുന്നത്.
ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതയായ ദിൽഷ പ്രസന്നൻ ആയിരുന്നു വിജയി ആയത്. മലയാളം ബിഗ് ബോസ് ഷോകളിലെ ആദ്യത്തെ വനിത വിജയി കൂടിയായിരുന്നു ദിൽഷാ. ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള മത്സരങ്ങൾ വിജയിച്ച് നേരിട്ട് ഫൈനലിൽ എത്തിയ ദിൽഷാ എന്തുകൊണ്ടും ബിഗ് ബോസ് വിജയിയാകാൻ അർഹയാണ്.
പക്ഷേ വിജയിയായി പ്രഖ്യാപിച്ച ശേഷം സോഷ്യൽ മീഡിയകളിൽ താരത്തിന് എതിരെ രൂക്ഷമായ വിമർശനങ്ങളും ദിൽഷാ ഒട്ടും അർഹയല്ല എന്ന രീതിയിൽ കമന്റുകൾ വരികയും ചെയ്തിരുന്നു. അതിനെല്ലാം ദിൽഷാ പല അഭിമുഖങ്ങളിൽ മറുപടിയും കൊടുത്തിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ ദിൽഷയുടെ സുഹൃത്തായ റോബിന്റെ ആരാധകരിൽ നിന്നും മോശം കമന്റുകൾ താരത്തിന് ലഭിക്കുകയുണ്ടായി.
റോബിനെ വിവാഹം കഴിക്കാത്തത് എന്താണെന്ന് പറഞ്ഞാണ് ദിൽഷയ്ക്ക് എതിരെ കമന്റുകൾ വന്നത്. അതും ഏകദേശം ചർച്ചകൾ കുറഞ്ഞുവരികയാണ്. ദിൽഷ ഇപ്പോഴിതാ മുന്നാറിലെ പറക്കാട്ട് റിസോർട്ടിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ചെറിയ രീതിയിൽ നൃത്തം ചുവടുകൾ വച്ച് ചെയ്ത വീഡിയോയിൽ ദിൽഷയെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.