കോമഡി റോളുകളിലൂടെ സിനിമയിലും ടെലിവിഷൻ ഷോകളിലും അവാർഡ് നൈറ്റുകളിലും തിളങ്ങി മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ധർമജൻ ബോൾഗാട്ടി. രമേശ് പിഷാരടിക്ക് ഒപ്പം ഏഷ്യാനെറ്റ് പ്ലസിലെ ബ്ലഫ് മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിൽ പങ്കെടുത്ത ശേഷമാണ് ധർമജനെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് സിനിമാല, ബഡായ് ബംഗ്ലാവ് തുടങ്ങിയ പ്രോഗ്രാമുകളിലൂടെ ജനമനസ്സുകളിൽ സ്ഥാനം പിടിച്ചു.
പാപ്പി അപ്പച്ചാ ആയിരുന്നു ധർമജന്റെ ആദ്യ സിനിമ. അതിൽ ദിലീപിന് ഒപ്പം മുഴുനീള കോമഡി റോളിൽ ശ്രദ്ധപിടിച്ചുപറ്റി ധർമജൻ. അതിന് ശേഷം ഒരുപാട് കോമഡി നല്ല വേഷങ്ങൾ ധർമജൻ സിനിമയിൽ നിന്നും ലഭിച്ചു. ഇടയ്ക്ക് രാഷ്ട്രീയത്തിൽ ഒരു കൈ നോക്കുകയും ചെയ്തു. 2021-ൽ ബാലുശ്ശേരി മണ്ഡലത്തിൽ സ്ഥാനാർഥിയായെങ്കിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. സജീവ കോൺഗ്രസ് പ്രവർത്തകനാണ് ധർമജൻ.
അനുജ എന്നാണ് ധർമജന്റെ ഭാര്യയുടെ പേര്. രണ്ട് മക്കളാണ് താരത്തിനുള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ധർമജൻ ഇപ്പോഴിതാ ഭാര്യയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോയോടൊപ്പം കുറിച്ച വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. “എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു.. വരൻ ഞാൻ തന്നെ.. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം..”, ഇതായിരുന്നു ധർമജൻ പോസ്റ്റ്.
ഇത് എന്തിനാണ് വീണ്ടും വിവാഹം കഴിക്കുന്നതെന്നാണ് പലരും ധർമ്മജനോട് ചോദിക്കുന്നത്. വിവാഹവാർഷിക ദിനത്തിൽ ചിലർ ഇത്തരത്തിൽ വീണ്ടും വിവാഹിതരാകാറുണ്ട്. എങ്കിൽ അതല്ല കാരണം. പ്രണയിച്ച് വിവാഹിതരായ ധർമജനും ഭാര്യയും നേരത്തെ അമ്പലത്തിൽ പോയി താലി മാത്രം കിട്ടിയിരുന്നോള്ളൂ.. രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് കൂടിയാണ് ധർമജൻ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.