സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ഫഹദ് ഫാസിൽ നായകനായ സിനിമയായിരുന്നു ഞാൻ പ്രകാശ്. ഒരു മെയിൽ നേഴ്സായി ജോലി ചെയ്യുന്ന ഒരു യുവാവിന്റെ ജീവിതവും പ്രണയവും മുന്നേറ്റവുമെല്ലാം കാണിച്ച ചിത്രമായിരുന്നു അത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ആ സിനിമയിൽ ടിന എന്ന കഥാപാത്രമായി അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് ദേവിക സഞ്ജയ്.
ബാലതാരമായി അഭിനയിച്ച ദേവികയുടെ മിന്നും പ്രകടനം കൊണ്ട് കൂടിയാണ് സിനിമ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമാണ് ദേവികയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചിരുന്നത്. അതുകൊണ്ട് തന്നെ വേറെയും അവസരങ്ങൾ ദേവികയ്ക്ക് ലഭിച്ചു. സത്യൻ അന്തിക്കാടിന്റെ തന്നെ സിനിമയിലാണ് ദേവിക വീണ്ടും അഭിനയിച്ചത്.
ജയറാം, മീര ജാസ്മിൻ എന്നിവരുടെ മകളുടെ റോളിലാണ് ദേവിക ആ സിനിമയിൽ അഭിനയിച്ചത്. ‘മകൾ’ എന്ന് തന്നെയായിരുന്നു സിനിമയുടെ പേര്. പക്ഷേ തിയേറ്ററുകളിൽ അത്ര വിജയം നേടാൻ ദേവികയ്ക്ക് സാധിച്ചിരുന്നില്ല. സമൂഹ മാധ്യമങ്ങളിലും ദേവിക വളരെ സജീവമാണ്. തന്റെ ഫോട്ടോസും വിശേഷങ്ങളുമെല്ലാം ദേവിക അതിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ചുവപ്പ് സാരി ധരിച്ച് ദേവിക ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. ദേവി മുന്നിൽ പ്രത്യക്ഷപ്പെട്ടത് പോലെയുണ്ടെന്ന് ചിലർ കമന്റുകളും ഇട്ടിട്ടുണ്ട്. പ്രഫുൽ ചന്ദ്രനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാരിയിൽ ദേവികയെ കാണാൻ കൂടുതൽ ഭംഗിയിരിക്കുന്നു. ന്യൂ ഇയർ പ്രമാണിച്ച് ദേവിക ചെയ്തയൊരു ഫോട്ടോഷൂട്ടായിരുന്നു ഇത്. ട്രഡീഷണൽ ലുക്കിൽ മാത്രമല്ല, മോഡേൺ ലുക്കിലും ദേവിക തിളങ്ങാറുണ്ട്.